മഹിളാ സംഘടനകളുടെ ഒപ്പുശേഖരണം

കണ്ണൂര്‍: കേന്ദ്രസര്‍ക്കാറി​െൻറ തീട്ടൂരത്തിന് ഒാശാനപാടുന്ന സര്‍ക്കാറാണ് കേരളത്തിലുള്ളതെന്ന് ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹനയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന പടയൊരുക്കത്തിന് മുന്നോടിയായി യു.ഡി.എഫ് മഹിളാ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീനദയാല്‍ ഉപാധ്യായയുടെ ജീവചരിത്രം പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് ഇറക്കിയ ഉത്തരവ് സംസ്ഥാനത്തും നടപ്പിലാക്കാന്‍ കൈമാറിയെന്നാണ് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ പറയുന്ന കാര്യം അതേപടി നടപ്പാക്കാനാണോ പിണറായിസര്‍ക്കാറെന്നും അദ്ദേഹം ചോദിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് രജനി രമാനന്ദ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ പ്രഫ. എ.ഡി. മുസ്തഫ, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ഡോ. കെ.വി. ഫിലോമിന, സി.ടി. ഗിരിജ, തങ്കമ്മ വേലായുധന്‍, പ്രഫ. വി. ഇന്ദിര, മഹിളാ ജനതാദള്‍ സംസ്ഥാന സെക്രട്ടറി ഒ.പി. ഷീജ, ജില്ല പ്രസിഡൻറ് ഉഷ രയരോത്ത്, വനിതാ ലീഗ് ജില്ല പ്രസിഡൻറ് റോഷ്‌നി ഖാലിദ്, ഡി.സി.സി ജനറല്‍ സെക്രട്ടറി ടി. ജയകൃഷ്ണന്‍, രജിത്ത് നാറാത്ത്, പൊന്നമ്പേത്ത് ചന്ദ്രന്‍, എം. ഉഷ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.