പയ്യന്നൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി പയ്യന്നൂർ മേഖല കമ്മിറ്റി ദേശീയപാതാവിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസിനു മുന്നിൽ ഉപവാസസമരം നടത്തി. ദേശീയപാതാ വികസനത്തിെൻറ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഉപവാസം. കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. വി.യു. ഷെരീഫ്, രാജൻ തിയ്യറേത്ത്, ജെ. സെബാസ്റ്റ്യൻ, എം.എം. ആൻറണി, കുഞ്ഞിരാമൻ പെരിങ്ങോം, മുഹമ്മദ് റിയാദ്, എം.ടി. സുകുമാരൻ, വിവിധ കക്ഷിനേതാക്കൾ എന്നിവർ സംസാരിച്ചു. എം.പി. തിലകൻ നാരങ്ങാനീര് നൽകി ഉപവാസസമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.