കലാലയ ബാലകൃഷ്ണൻ മാസ്​റ്റർ അനുസ്മരണം

പയ്യന്നൂർ: കേരള ചിത്രകലാ പരിഷത്തി​െൻറ നേതൃത്വത്തിൽ കലാലയ ബാലകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും ചിത്രോത്സവവും സംഘടിപ്പിക്കും. ഒക്ടോബർ 29ന് രാവിലെ 10ന് പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ കാസർകോട്, കണ്ണൂർ ജില്ലതല ചിത്രരചനാമത്സരം നടക്കും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ജലച്ചായത്തിലും എൽ.കെ.ജി,- യു.കെ.ജി കുട്ടികൾക്ക് ക്രയോൺ കളറിങ്ങിലുമാണ് മത്സരം. പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 12.30ന് അനുസ്മരണ സമ്മേളനം നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വലും ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ദാമോദരൻ വെള്ളോറ, പ്രമോദ് അടുത്തില, സൈമൺ പയ്യന്നൂർ, സി.എൻ. അരുൺകുമാർ, കലേഷ് കലാലയ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.