പയ്യന്നൂരിൽ ഹ്രസ്വ ചലച്ചിത്രമേള ഇന്നുമുതൽ

പയ്യന്നൂർ: ഫർക്ക ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ഹ്രസ്വ ചലച്ചിത്രമേള ഒക്‌ടോബർ 27 മുതൽ 30 വരെ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പയ്യന്നൂർ ഗാന്ധിപാർക്ക്, വൈശാഖ് ഇൻറർനാഷനൽ ഹോട്ടൽ എന്നിവിടങ്ങളിലായി 88 ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും. 50,000 രൂപയാണ് മികച്ച ഹ്രസ്വചിത്രത്തിനുള്ള സമ്മാനം. ചലച്ചിത്ര സംവിധായകരായ ശ്യാമപ്രസാദ്, പ്രമോദ് പയ്യന്നൂർ, നടി കുക്കു പരമേശ്വരൻ എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും വിധി നിർണയം. പുരസ്കാരത്തിനൊപ്പം പ്രശസ്തിപത്രവും സമ്മാനിക്കും. ഒക്ടോബർ 27ന് വൈകീട്ട് 5.30ന് പയ്യന്നൂർ ഗാന്ധിപാർക്കിൽ എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. ബാലചലച്ചിത്ര താരം ബേബി അനശ്വര മുഖ്യാതിഥിയാകും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ പ്രദർശനം ആരംഭിക്കും. വൈകീട്ട് 6.30 മുതൽ ഗാന്ധിപാർക്കിലെ ഓപൺസ്റ്റേജിലും സിനിമാപ്രദർശനമുണ്ടാകും. വൈശാഖ് ഇൻറർ നാഷനലിലെയും ഗാന്ധിപാർക്കിലെയും വേദിയിൽ രാവിലെ ഒമ്പതുമുതലാണ് പ്രദർശനം. 30ന് സമാപനസമ്മേളനവും അവാർഡ് ദാനവും നടക്കും. നിർമാതാവ് ആനന്ദ് പയ്യന്നൂർ മുഖ്യാതിഥിയായിരിക്കും. സംവിധായകൻ ശ്യാമപ്രസാദ് ഉദ്ഘാടനംചെയ്യും. തുടർന്ന് ഹ്രസ്വചിത്രമേളയിലെ മികച്ച ചിത്രത്തി​െൻറ പ്രദർശനം നടക്കും. വാർത്താസമ്മേളനത്തിൽ ബാബു അന്നൂർ, എം.ടി. അന്നൂർ, മധു മരങ്ങാട്, കെ.കെ.പി. സുഭാഷ്, എ.പി. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.