തളിപ്പറമ്പ്: കീഴാറ്റൂർ നെൽവയൽ സംരക്ഷണ െഎക്യദാർഢ്യസമിതി കൺവീനർ നോബിൾ പൈക്കടയെ മാവോവാദിയായി ചിത്രീകരിച്ച് വേട്ടയാടാനുള്ള രാഷ്ട്രീയ ഗൂഢാലോചനയിൽ പ്രതിഷേധിച്ചു. ഒരു പ്രദേശത്ത് നടക്കുന്ന സമരത്തിന് പിന്തുണയുമായി മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവർ കടന്നുവന്നുകൂടാ എന്ന നിലപാട് ചരിത്രനിഷേധവും ജനാധിപത്യവിരുദ്ധവുമാണ്. സി.പി.എം പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടക്കുന്ന പരപ്പ ക്വാറിവിരുദ്ധ സമരത്തിലെ സജീവസാന്നിധ്യമാണ് നോബിൾ. നോബിളിനെ മാവോവാദിയായി ചിത്രീകരിക്കുന്നത് കീഴാറ്റൂർ സമരം തകർക്കാൻവേണ്ടി മാത്രമല്ല, പരപ്പ സമരത്തിൽനിന്ന് സി.പി.എമ്മുകാരെ അകറ്റാൻ വേണ്ടിക്കൂടിയുള്ള ഗൂഢനീക്കമാണെന്നും ഇവർ പറഞ്ഞു. ഡോ. ഡി. സുരേന്ദ്രനാഥ് (പൗരാവകാശ പ്രവർത്തകൻ), ടി.പി. പത്മനാഭൻ മാസ്റ്റർ (ഡയറക്ടർ, സീക്ക്), വി.സി. ബാലകൃഷ്ണൻ മാസ്റ്റർ (ൈജവവൈവിധ്യ ഗവേഷകൻ), കെ.സി. ഉമേഷ്ബാബു (കവി, സാംസ്കാരിക പ്രവർത്തകൻ), കെ. രാമചന്ദ്രൻ (ജനകീയ ആരോഗ്യ സംരക്ഷണസമിതി), ഹരി ചക്കരക്കല്ല് (ജില്ല പരിസ്ഥിതി സമിതി സെക്രട്ടറി), അഡ്വ. വിനോദ് പയ്യട (സമാജ്വാദി ജനപരിഷത്ത്), അഡ്വ. കസ്തൂരിദേവൻ (ആം ആദ്മി), കെ. സുനിൽകുമാർ (സോഷ്യലിസ്റ്റ് ആൾട്ടർനേറ്റിവ്) എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.