സി.പി.എം കോൺഗ്രസ് വിരോധം ഉപേക്ഷിക്കണം -സതീശൻ പാച്ചേനി തളിപ്പറമ്പ്: അന്ധമായ കോൺഗ്രസ് വിരോധം കേരളത്തിലെ സി.പി.എം ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ, ബംഗാളിലേതുപോലെ കോൺഗ്രസിെൻറ തണൽ കേരളത്തിലും വേണ്ടിവരുമെന്നും സതീശൻ പാച്ചേനി. തളിപ്പറമ്പ് കോടല്ലൂരിൽ വി. ദാസൻ രക്തസാക്ഷിദിനത്തിൽ സ്മാരകസ്തൂപത്തിൽ പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്തൂർ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എ.എൻ. ആന്തൂരാൻ അധ്യക്ഷത വഹിച്ചു. പി.എം. പ്രേംകുമാർ, ഇ.ടി. രാജീവൻ, കെ. മനോജ്‌കുമാർ, കാപ്പാടൻ ശശിധരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.