ചെറുപുഴ: പ്രാപ്പൊയില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നനുവദിച്ച ബസിെൻറ ഫ്ലാഗ്ഓഫ് പി. കരുണാകരന്‍ എം.പി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുറാണി ജോര്‍ജ് അധ്യക്ഷതവഹിച്ചു. ഉപജില്ല, റവന്യൂ ജില്ല മത്സരങ്ങളില്‍ പങ്കെടുത്ത കായിക താരങ്ങളെയും കായികാധ്യാപിക കെ.എസ്. സുജെയയും ജില്ല പഞ്ചായത്തംഗം പി. ജാനകി അനുമോദിച്ചു. ജനപ്രതിനിധികളായ ജോസഫ് മുള്ളന്‍മട, പി.ആർ. സുലോചന, കെ. രാജൻ, വിജേഷ് പള്ളിക്കര, കെ. ശ്രീദേവി, പ്രിന്‍സിപ്പല്‍ പി.എൻ. ശിവന്‍, പ്രധാനാധ്യാപകന്‍ സി.കെ. ഹരീന്ദ്രൻ, വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് കെ.എം. ഷാജി, കെ.ആർ. രാജന്‍, എം.വി. ഭാസ്‌കരൻ, എ. രാമൂട്ടി, തുളസി ശാന്തൻ, റോയി ജോസഫ്, ഐശ്വര്യ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.