കണ്ണൂർ: മദ്യം ആവശ്യപ്പെെട്ടത്തിയ സംഘം ബാർ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചു. എസ്.എൻ പാർക്ക് റോഡിലെ ബാർ സെക്യൂരിറ്റി ജീവനക്കാരനായ വേശാലയിലെ ശ്രീധരനാണ് (64) ആക്രമണത്തിന് ഇരയായത്. കണ്ണിനും കൈക്കും സാരമായി പരിക്കേറ്റ ഇയാളെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. എ.കെ.ജി ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 11ഒാടെയാണ് സംഭവം. മദ്യലഹരിയിൽ എത്തിയ സംഘം മദ്യം ആവശ്യപ്പെട്ടു. ബാർ അടച്ചതിനാൽ മദ്യം കിട്ടില്ലെന്ന് പറഞ്ഞതോടെ സംഘം ശ്രീധരനെ ആക്രമിക്കുകയായിരുന്നു. പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.