കണ്ണൂർ സൗത്ത് ശാസ്ത്രോത്സവം സമാപിച്ചു; കടമ്പൂർ, പെരളശ്ശേരി, തോട്ടട വെസ്​റ്റ്​​ ജേതാക്കൾ

മുഴപ്പിലങ്ങാട്: കണ്ണൂർ സൗത്ത് ഉപജില്ല ശാസ്ത്രമേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കടമ്പൂരും എച്ച്.എസ് വിഭാഗത്തിൽ പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ. എച്ച്.എസ്.എസും യു.പിയിൽ തോട്ടട വെസ്റ്റ് യു.പിയും ഓവറോൾ ചാമ്പ്യന്മാരായി. എൽ.പി വിഭാഗം പ്രവൃത്തിപരിചയമേളയിൽ തോട്ടട വെസ്റ്റ് യു.പി, മുണ്ടലൂർ ന്യൂ എൽ.പി, മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ.പി യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. യു.പി പ്രവൃത്തി പരിചയമേളയിൽ തോട്ടട വെസ്റ്റ് യു.പി ഒന്നും കാടാച്ചിറ എച്ച്.എസ്.എസ് രണ്ടും കടമ്പൂർ എച്ച്.എസ്.എസ് മൂന്നും സ്ഥാനം നേടി. എച്ച്.എസ് വിഭാഗത്തിൽ കടമ്പൂർ എച്ച്.എസ്, കാടാച്ചിറ എച്ച്.എസ്.എസ്, അഞ്ചരക്കണ്ടി എച്ച്.എസ്.എസ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. ഹയർ സെക്കൻഡറിയിൽ കാടാച്ചിറ എച്ച്.എസ്.എസ്, കടമ്പൂർ എച്ച്.എസ്, പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ. എച്ച്.എസ്.എസ് വിജയികളായി. സാമൂഹ്യ ശാസ്ത്രമേള എൽ.പി വിഭാഗത്തിൽ കാടാച്ചിറ എൽ.പി, കോട്ടം ഈസ്റ്റ് എൽ.പി, ചെറുമാവിലായി യു.പി എന്നിവരും യു.പിയിൽ തോട്ടട വെസ്റ്റ് യു.പി, നരിക്കോട് യു.പി, ചെറുമാവിലായി യു.പി എന്നിവരും എച്ച്.എസ് വിഭാഗത്തിൽ പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ.എച്ച്.എസ്.എസ്, കടമ്പൂർ എച്ച്.എസ്, കാടാച്ചിറ എച്ച്.എസ്.എസ്, ഹയർ സെക്കൻഡറി വിഭാഗത്തിൽ പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ. എച്ച്.എസ്.എസ്, കാടാച്ചിറ എച്ച്.എസ്.എസ്, അഞ്ചരക്കണ്ടി എച്ച്.എസ്.എസ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. സയൻസ് മേള എൽ.പി വിഭാഗത്തിൽ ചെറുമാവിലായി യു.പി, കോട്ടം ഈസ്റ്റ് എൽ.പി, മാവിലായി എൽ.പി എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. യു.പിയിൽ തോട്ടട വെസ്റ്റ് ഒന്നും മുഴപ്പിലങ്ങാട് സൗത്ത് യു.പി, ഊർപ്പഴശ്ശിക്കാവ് യു.പി എന്നിവർ രണ്ടും ചെറുമാവിലായി യു.പി, അഞ്ചരക്കണ്ടി എച്ച്.എസ്.എസ് എന്നിവർ മൂന്നും സ്ഥാനങ്ങൾ നേടി. എച്ച്.എസ് വിഭാഗത്തിൽ അഞ്ചരക്കണ്ടി എച്ച്.എസ്.എസ് ഒന്നും കടമ്പൂർ എച്ച്.എസ് രണ്ടും കാടാച്ചിറ എച്ച്.എസ്.എസ് മൂന്നും സ്ഥാനം നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ അഞ്ചരക്കണ്ടി എച്ച്.എസ്.എസ് ഒന്നും പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ. എച്ച്.എസ്.എസ് രണ്ടും കാടാച്ചിറ എച്ച്.എസ്.എസ് മൂന്നും സ്ഥാനങ്ങൾ നേടി. ഗണിത ശാസ്ത്രമേള എൽ.പിയിൽ കിഴുന്ന സൗത്ത് യു.പി, കടമ്പൂർ എച്ച്.എസ്.എസ്, പൊതുവാച്ചേരി രാമർവിലാസം എൽ.പി എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. യു.പിയിൽ പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ. എച്ച്.എസ്.എസ് ഒന്നും കടമ്പൂർ എച്ച്.എസ്.എസ് രണ്ടും അഞ്ചരക്കണ്ടി എച്ച്.എസ്.എസ് മൂന്നും സ്ഥാനം നേടി. എച്ച്.എസ് വിഭാഗത്തിൽ കടമ്പൂർ എച്ച്.എസ്.എസ്, പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ. എച്ച്.എസ്.എസ്, അഞ്ചരക്കണ്ടി എച്ച്.എസ്.എസ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. ഹയർ സെക്കൻഡറിയിൽ പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ. എച്ച്.എസ്.എസ് ഒന്നും അഞ്ചരക്കണ്ടി എച്ച്.എസ്.എസ് രണ്ടും കടമ്പൂർ എച്ച്.എസ് മൂന്നും സ്ഥാനം നേടി. ഐടി മേള യു.പി വിഭാഗത്തിൽ കാടാച്ചിറ എച്ച്.എസ്.എസ്, തോട്ടട വെസ്റ്റ് യു.പി, കടമ്പൂർ എച്ച്.എസ്.എസ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. എച്ച്.എസ് വിഭാഗത്തിൽ കടമ്പൂർ എച്ച്.എസ്, പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ. എച്ച്.എസ്.എസ്, കാടാച്ചിറ എച്ച്.എസ്.എസ് എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ. എച്ച്.എസ്.എസ്, കാടാച്ചിറ എച്ച്.എസ്.എസ്, തോട്ടട ഗവ. എച്ച്.എസ്.എസ് എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. സമാപനസമ്മേളന ഉദ്ഘാടനവും സമ്മാനദാനവും എ.ഇ.ഒ എം.കെ. ഉഷ നിർവഹിച്ചു. കെ.വി. രഞ്ജിത്ത്, കെ. അജിത്കുമാർ, ബാബു മഹേശ്വരി പ്രസാദ്, ജനു ആയിച്ചാൻകണ്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.