കണ്ണൂർ: കണ്ണൂർ രൂപത േപ്രഷിതസംഗമം ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രേഷിതവര്യനായ ഫ്രാൻസിസ് സേവ്യർ കണ്ണൂർ സന്ദർശിച്ചതിെൻറ 475ാം വാർഷികവും ഫാ. പീറ്റർ കയ്റോണി ചിറക്കൽ മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചതിെൻറ 80ാം വാർഷികവുമാണ് പ്രേഷിതസംഗമമായി നടത്തുന്നത്. രൂപതയുടെ ക്ലീൻ കണ്ണൂർ പദ്ധതിയുടെ ഭാഗമായി ശനിയാഴ്ച രാവിലെ ഒമ്പതിന് കലക്ടറേറ്റ് പരിസരം, ബസ്സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ ശുചീകരണപ്രവർത്തനം നടത്തും. അന്ന് രാവിലെ 10ന് താവം ഫാത്തിമമാതാ ദേവാലയത്തിൽ പ്രേഷിതപ്രവർത്തനവും മലബാറിെൻറ മാറ്റവും എന്ന വിഷയത്തിൽ സെമിനാർ. ഞായറാഴ്ച ഉച്ച രണ്ടിന് സെൻറ്് ആഞ്ചലോസ് കോട്ടയിലെ സെൻറ് െജയിംസ് ചാപ്പലിൽനിന്ന് തുടങ്ങുന്ന റാലിയോെട ആഘോഷത്തിന് തുടക്കമാകും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പി.കെ. ശ്രീമതി എംപി എന്നിവർ റാലി ഫ്ലാഗ് ഒാഫ് ചെയ്യും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ഉപറാലികൾ സെൻറ്് ൈമക്കിൾസ് സ്കൂളിൽ സംഗമിച്ച് സംയുക്തറാലിയായി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ സമാപിക്കും. തുടർന്ന് കോഴിക്കോട് രൂപതാ മെത്രാൻ ഡോ. വർഗീസ് ചക്കാലക്കലിെൻറ കാർമികത്വത്തിൽ ദിവ്യബലി. മിഷൻ സഹകരണ പരിപാടികളുടെ ഉദ്ഘാടനം കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കുംതല നിർവഹിക്കും. വിവിധ രൂപതാ മെത്രാന്മാർ പെങ്കടുക്കും. വാർത്താസമ്മേളനത്തിൽ കണ്ണൂർ രൂപത വികാരി ജനറൽ ദേവസി ഇൗരത്തറ, ഫാ. ജോർജ് പൈനാടത്ത്, ആൻറണി നൊറോണ, രതീഷ് ആൻറണി, ഗോഡ്സൻ ഡിക്രൂസ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.