പുതിയതെരു: പട്ടികജാതിമേഖലയിൽ പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികൾ പലപ്പോഴും സമയബന്ധിതമായി പൂർത്തീകരിക്കാത്തത് കാരണം, ഗുണഫലം ലഭിക്കുന്നത് വൈകുന്നുവെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. പട്ടികജാതിക്കാർക്ക് മാത്രമായി ചിറക്കൽ പഞ്ചായത്ത് നടത്തിയ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയാസൂത്രണ പദ്ധതിയനുസരിച്ച് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പട്ടികജാതിക്കാർക്ക് മാത്രമായി ചേരണമെന്ന് തീരുമാനമുണ്ടെങ്കിലും ജില്ലയിൽ ചിറക്കൽ പഞ്ചായത്താണ് ആദ്യമായി പട്ടികജാതിക്കാരുടെ ഗ്രാമസഭ വിളിച്ചുചേർത്തത്. പഞ്ചായത്ത് പ്രസിഡൻറ് എ. സോമൻ അധ്യക്ഷത വഹിച്ചു. ജില്ല ആസൂത്രണസമിതി അംഗം കെ.വി. ഗോവിന്ദൻ, ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റൽ സൂപ്രണ്ട് ഇ.ടി. സാവിത്രി എന്നിവർ ക്ലാസെടുത്തു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. ലത, കണ്ണൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർ പി. വിമല എന്നിവർ സംസാരിച്ചു. ചിറക്കൽ പഞ്ചായത്ത് സെക്രട്ടറി പി.പി. ഉഷ സ്വാഗതവും അസി. സെക്രട്ടറി പി. വിജീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.