യുവാവിനെ കൊള്ളയടിച്ച സംഘത്തിലെ മൂന്നുപേർ പിടിയിൽ

കണ്ണൂർ: നഗരത്തിൽ യുവാവിനെ ഒരുസംഘം തടഞ്ഞിട്ട് കൊള്ളയടിച്ചു. മൂന്നുപേർ പിടിയിൽ. താേഴ ചൊവ്വയിലെ മുനവ്വിർ (27), മുണ്ടയാെട്ട രാഹുൽ (26), എളയാവൂർ വാരത്തെ ൈസനുദ്ദീൻ (23) എന്നിവരെയാണ് ടൗൺ െപാലീസ് അറസ്റ്റ് ചെയ്തത്. കുടിയാന്മലയിലെ പ്ലാക്കൽ നൈജിൻ ഫ്രാൻസിസാണ് (25) ആക്രമണത്തിനും കൊള്ളക്കും ഇരയായത്. ബുധനാഴ്ച പുലർച്ചെ ഒന്നോടെ പഴയ ബസ്സ്റ്റാൻഡിനടുത്താണ് സംഭവം. ബൈക്കിലും ഒാേട്ടായിലുമായെത്തിയ നാലംഗസംഘം നൈജിനെ വളഞ്ഞിട്ട് ആക്രമിച്ച് കൈയിലുണ്ടായിരുന്ന ബാഗ് കവർന്ന് മൊബൈൽ ഫോൺ, ഡിജിറ്റൽ കാമറ, എ.ടി.എം കാർഡുകൾ എന്നിവ കൈക്കലാക്കുകയായിരുന്നു.10,000 രൂപ തന്നാൽ സാധനങ്ങൾ തിരികെനൽകാമെന്നും പൊലീസിൽ പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിയും മുഴക്കി സംഘം സ്ഥലംവിടുകയായിരുന്നു. കൊയിലാണ്ടിയിൽ ഹോട്ടൽ ജീവനക്കാരനായ നൈജിൻ കുടിയാന്മലക്ക് പോകാൻ പഴയ ബസ്സ്റ്റാൻഡിൽ ബസിറങ്ങിയശേഷം റെയിൽവേ സ്േറ്റഷന് സമീപത്തെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് പഴയ സ്റ്റാൻഡിലേക്ക് തിരിച്ചുവരെവ അണ്ടർ ബ്രിഡ്ജിനടുത്താണ് കൊള്ളക്കിരയായത്. തുടർന്ന് നൈജിൻ ടൗൺ പൊലീസിൽ എത്തി പരാതിപ്പെട്ടതിനെ തടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേർ പിടിയിലായത്. ഇയാൾ നൽകിയ ഒാേട്ടായുടെയും ൈബക്കി​െൻറയും നമ്പറും സി.സി.ടി.വി കാമറ ദൃശ്യങ്ങളുമാണ് പ്രതികളെ പിടികൂടാൻ സഹായമായത്. മറ്റുള്ളവർക്കായി അന്വേഷണം ഉൗർജിതമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.