indi ചെക്ഡാമും തകർത്തു, തെങ്ങുകൾ കുത്തിവീഴ്ത്തി, തൂണുകൾ തകർന്ന് വൈദ്യുതി ബന്ധം നിലച്ചു, വിവരമറിയിച്ചിട്ടും റാപ്പിഡ് െറസ്പോൺസ് ടീം സ്ഥലത്തെത്തിയില്ല കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ ഭീതിപരത്തി കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് കടന്നു. കഴിഞ്ഞദിവസം ആറളം വന്യജീവി സങ്കേതം അതിർത്തിയിലെ ആനമതിലും ഫാമിെൻറ അധീനതയിലുള്ള ചെക്ഡാമും തകർത്തു. ഏഴോളം തെങ്ങുകളും ആനക്കൂട്ടം കുത്തിവീഴ്ത്തി. തെങ്ങുകൾ വീണ പ്രദേശത്തെ വൈദ്യുതി തൂണുകൾ കടപുഴകി വൈദ്യുതിബന്ധം പൂർണമായും നിലച്ചു. ആറളം വന്യജീവി സങ്കേതത്തിൽനിന്നും നാലുകിലോമീറ്റർ അകലെയുള്ള പ്രദേശത്താണ് ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. ആദിവാസികൾ താമസിക്കുന്ന മേഖലയിലൂടെയാണ് ആനക്കൂട്ടം ഫാമിെൻറ അധീനതയിലുള്ള ഭാഗങ്ങളിലേക്കെത്തിയത്. ഫാമിൽ ഹെക്ടറുകളോളം വ്യാപിച്ചുകിടക്കുന്ന ഒന്നാം ബ്ലോക്കിൽ പൂർണമായും രണ്ടാം ബ്ലോക്കിൽ ഭാഗികമായും ജലസേചന സൗകര്യം ഒരുക്കുന്ന ചെക്ഡാം ആണ് തകർത്തത്. ഫാം അധികൃതർ വിവരമറിയിച്ചിട്ടും ചൊവ്വാഴ്ച ഉച്ചവരെ റാപ്പിഡ് െറസ്പോൺസ് ടീം സ്ഥലത്തെത്തിയിട്ടില്ല. പുനരധിവാസ മേഖലയിലെ കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങളിൽ പകൽ സമയങ്ങളിൽ നിലയുറപ്പിക്കുന്ന ആനക്കൂട്ടം രാത്രിയാകുന്നതോടെയാണ് ഫാമിലേക്ക് ഇറങ്ങുന്നത്. ഇതോടെ ഫാമിെൻറ അധീനതയിലുള്ള റോഡിലൂടെയും ഇടവഴികളിലൂടെയുമുള്ള യാത്ര പേടിപ്പെടുത്തുന്നതായി. രാത്രികാലങ്ങളിൽ വീട്ടിനുള്ളിൽ കഴിയുന്നതുപോലും സുരക്ഷിതമല്ലാതായിരിക്കുകയാണെന്നാണ് ആദിവാസികൾ പറയുന്നത്. ജനവാസ മേഖലയിൽ ഇറങ്ങിയ ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനുള്ള ഒരു നടപടിയും ആരംഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.