കാസര്‍കോട്: നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. പഴകിയ ഭക്ഷണങ്ങളും നഗരസഭ നിരോധിച്ച പ്ലാസ്റ്റിക് സഞ്ചികളും പിടിച്ചെടുത്തു. അടുക്കള വൃത്തിഹീനമായി കാണപ്പെട്ട ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. പൊറോട്ട, ചപ്പാത്തി, മുട്ട, ചിക്കന്‍, ബീഫ് എന്നീ വിഭവങ്ങളാണ് പഴകിയനിലയിൽ പാത്രങ്ങളിലും ഫ്രിഡ്ജുകളിലുമായി സൂക്ഷിച്ചനിലയിൽ കണ്ടെത്തിയത്. കറന്തക്കാട്, അശ്വിനി നഗർ, അണങ്കൂർ, പഴയ ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. അണങ്കൂരിലെ ഹോട്ടലിന് സമീപത്തെ ചിക്കൻ സ്റ്റാളിൽനിന്ന് നിരോധിച്ച 15 കിലോ പ്ലാസ്റ്റിക് കാരിബാഗുകള്‍ പിടിച്ചെടുത്തു. അപാകത കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയതായി അധികൃതർ അറിയിച്ചു. ആരോഗ്യവിഭാഗം സൂപ്പര്‍വൈസര്‍ വി.പി അബ്ദുറഹ്മാന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍, ജൂനിയര്‍ എച്ച്.ഐമാരായ സുധീര്‍, സുര്‍ജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പടം: hotel raid ksd
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.