ജനാധിപത്യം ശക്തിപ്പെടുത്താൻ വിദ്യാർഥിരാഷ്​ട്രീയം അനിവാര്യം ^കടന്നപ്പള്ളി

ജനാധിപത്യം ശക്തിപ്പെടുത്താൻ വിദ്യാർഥിരാഷ്ട്രീയം അനിവാര്യം -കടന്നപ്പള്ളി കണ്ണൂർ: പഠനപ്രവർത്തനങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്ന പുതുതലമുറയിൽ ജനാധിപത്യ-മതേതരമൂല്യങ്ങൾ വളർത്തിയെടുക്കുന്നതിന് വിദ്യാർഥിരാഷ്ട്രീയം അനിവാര്യമാണെന്ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമ​െൻററി അഫയേഴ്സ് സംഘടിപ്പിക്കുന്ന യൂത്ത് പാർലമ​െൻറ് മത്സരത്തോടുബന്ധിച്ച് വടക്കൻജില്ലകളിലെ കോ-ഓഡിനേറ്റർമാർക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥി സംഘടനാപ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയരംഗത്ത് എത്തിയവരാണ് താനടക്കം സംസ്ഥാനത്ത് ഭരണകാര്യങ്ങളിൽ പങ്കുവഹിക്കുന്നവരിൽ ഏറിയവരും. മദ്യവും മയക്കുമരുന്നും തീവ്രവാദവും കാമ്പസുകളെ ഗ്രസിച്ചുകൊണ്ടിരിക്കുേമ്പാൾ പുതുതമുറയിൽ ഉത്തരവാദിത്തബോധം സൃഷ്ടിക്കാൻ സംഘടനാപ്രവർത്തനങ്ങൾക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ, സംസ്ഥാന പാർലമ​െൻററി കാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. ബിജു ലക്ഷ്മൺ, രജിസ്ട്രാർ എസ്. ഗിരിധരൻ പിള്ള, കെ. പുരുഷോത്തമൻ, ഡോ. അരുൺ കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.