പാപ്പിനിശ്ശേരി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കല്യാശ്ശേരി പഞ്ചായത്തും ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റും വയക്കര താവം വയലിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. കൃഷി വകുപ്പിെൻറ സഹായത്തോടെ നാല് ഏക്കർ തരിശുപാടത്താണ് കൃഷിയിറക്കിയത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന, വൈസ് പ്രസിഡൻറ് കെ. ലക്ഷ്മണൻ, പ്രിൻസിപ്പൽ കെ.സി. സിജു, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ടി.പി. റഹീം, കൃഷി ഓഫിസർ പി. ലത, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പി. നിഷ, എം.വി. രാജൻ, സ്വപ്നകുമാരി എന്നിവരും വാർഡ് മെംബർമാരായ സി.പി. വനജ, പുഷ്പവല്ലി, എം. പത്മിനി, ഡി. രമ, പി.വി. ഗൗരി, വളൻറിയർ സെക്രട്ടറി കെ. സായന്ത്, പി. ശ്യാംജിത്ത് എന്നിവരും കൊയ്ത്തുത്സവത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.