തലശ്ശേരി: വളവുപാറ റോഡിെൻറ പ്രവൃത്തി ഉടൻ പൂര്‍ത്തിയാക്കണമെന്ന് കേപ്പ് സ്റ്റാഫ് അസോസിയേഷൻ തലശ്ശേരി എൻജിനീയറിങ് കോളജ് സമ്മേളനം ആവശ്യപ്പെട്ടു. റോഡ് പ്രവൃത്തി ആരംഭിച്ച് മാസങ്ങളായെങ്കിലും ഇപ്പോഴത്തെ ശോച്യാവസ്ഥ കാരണം വിദ്യാർഥികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ക്ക് സമയത്തിന് സ്ഥാപനത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നില്ലെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.കെ ശിവശങ്കര്‍ പതായ ഉയര്‍ത്തി. പി.ടി. ഉസ്മാന്‍ കോയ, സംസ്ഥാന സെക്രട്ടറി ചെമ്പക് കുമാര്‍, വൈസ് പ്രസിഡൻറ് ജി. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.എം. ലിജു സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: പി.ടി. ഉസ്മാന്‍കോയ (പ്രസി.), കെ.രഞ്ജിത്ത്, എം.പി. അമ്പിളി (വൈ.പ്രസി.), മഹേഷ്, സോമന്‍ (ജോ.സെക്ര.) കെ.എം. ബിജു (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.