സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും സംഘ്പരിവാര്‍ വിധേയത്വം അവസാനിപ്പിക്കണം -എസ്.ഐ.ഒ കോഴിക്കോട്: സംസ്ഥാന സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും വിദ്യാലയങ്ങളിലൂടെ സംഘ്പരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് ആവശ്യപ്പെട്ടു. ആർ.എസ്.എസിെൻറ വംശീയ രാഷ്ട്രീയത്തിെൻറ താത്ത്വികാചാര്യനായ ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മ ശതാബ്ദി ആഘോഷങ്ങള്‍ നടത്താന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കിയ നടപടി പ്രതിഷേധാര്‍ഹമാണ്. പൊതുവിദ്യാലയങ്ങളെ സംഘ്പരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള മാര്‍ഗമായി ഉപയോഗിച്ചതിനു വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംസ്കൃതി ജ്ഞാനപരീക്ഷ എന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പിെൻറ മൗനസമ്മതത്തോടെ സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ ആർ.എസ്.എസ് സമാന്തര വിദ്യാഭ്യാസം നടത്തുന്നത് പുറത്തുവന്നത്. സ്കോളര്‍ഷിപ് പരീക്ഷക്ക് മുന്നോടിയായി വിതരണം ചെയ്ത പുസ്തകം ചരിത്രത്തെയും വളച്ചൊടിക്കുന്നതും ആർ.എസ്.എസ് ആശയം പ്രചരിപ്പിക്കുന്നതുമായിരുന്നു. നിരന്തരം ആവര്‍ത്തിക്കുന്ന ഇത്തരം സംഭവങ്ങളില്‍ ഉദ്യോഗസ്ഥരെ പഴിചാരി തലയൂരാനാണ് വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നത്. വിദ്യാലയങ്ങളെ സംഘ്പരിവാറിന് തുറന്നുകൊടുക്കുന്ന നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.