കല്യാശ്ശേരി: മാങ്ങാട് ദേശീയപാതയോരത്തെ ഫെഡറൽ ബാങ്ക് ശാഖക്ക് കീഴിലെ ഇന്ത്യ വൺ എ.ടി.എം കൗണ്ടർ തകർത്ത് പണം കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച പുലർച്ചെയാണ് കവർച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എ.ടി.എം മെഷീൻ തകർത്തത്. 21,000 രൂപ നഷ്ടപ്പെട്ടതായാണ് കരുതുന്നതെന്ന് കേസ് അന്വേഷിക്കുന്ന വളപട്ടണം സി.ഐ എം. കൃഷ്ണൻ പറഞ്ഞു. ഞായറാഴ്ച രാത്രി ഒരു കാർ എ.ടി.എമ്മിന് മുന്നിൽ ഏറെനേരം നിർത്തിയിട്ടതായി കൗണ്ടറിന് മുകളിലെ സഹകരണ ബാങ്കിെൻറ സി.സി.ടി.വി കാമറയിൽനിന്ന് തെളിവ് ലഭിച്ചിട്ടുണ്ട്. മാങ്ങാട് ഓട്ടോ സ്റ്റാൻഡിന് സമീപം ഒരു കാർ കഴിഞ്ഞദിവസം ഏറെനേരം നിർത്തിയിട്ടതും അന്വേഷിക്കും. ഇവിടെ നിർത്തിയ ലോറിയെ കുറിച്ചും ബൈക്കിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. എ.ടി.എമ്മിൽനിന്ന് പണം പിൻവലിച്ചവരുടെ വിവരങ്ങളും പരിശോധിക്കുകയാണ്. ഫോറൻസിക്, വിരലടയാള വിദഗ്ധർ തെളിവെടുത്തിട്ടുണ്ട്. എ.ടി.എമ്മിലെ മാങ്ങാട് ടൗണിലെ വ്യാപാരികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. കണ്ണപുരം പൊലീസ് രാത്രികാല പരിശോധന ശക്തമാക്കി. ദിവസങ്ങള്‍ക്കുമുമ്പ് മാങ്ങാട്ട് വൈദ്യുതി ട്രാൻസ്ഫോര്‍മറിലെ 200 ലിറ്റര്‍ ഓയില്‍ കളവുപോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.