എന്ന് തുറക്കും, വളപട്ടണം റെയിൽവേ നടപ്പാലം

വളപട്ടണം: വളപട്ടണം റെയിൽേവ സ്റ്റേഷനിൽ നിർമാണം പൂർത്തീകരിച്ച നടപ്പാലം യാത്രക്കാർക്ക് തുറന്നുകൊടുക്കുന്നത് നീളുന്നു. ഒന്നാം പ്ലാറ്റ് ഫോമിൽനിന്ന് രണ്ടാം പ്ലാറ്റ് ഫോമിലേക്കാണ് നടപ്പാലം. വളപട്ടണം, ഉപ്പള റെയിൽവേ സ്റ്റേഷനുകളിൽ രണ്ടു പാലങ്ങൾ നിർമിക്കുന്നതിന് 1.6 കോടി രൂപയായിരുന്നു അടങ്കൽതുക. 2015 സെപ്റ്റംബറിൽ ആരംഭിച്ച നിർമാണം 2016 ഫെബ്രുവരിയിലാണ് പൂർത്തീകരിക്കേണ്ടിയിരുന്നത്. എന്നാൽ, ഒന്നരവർഷത്തിലധികം വൈകി 2017 ആഗസ്റ്റിലാണ് നിർമാണം പൂർത്തീകരിച്ചത്. സതേൺ റെയിൽേവ പാലക്കാട് ഡിവിഷനിലെ എൻജിനീയറിങ് വിഭാഗത്തി​െൻറ മേൽനോട്ടത്തിൽ മേൽക്കൂര ഉൾപ്പെടെ പൂർത്തിയാക്കിയിട്ടും ഉദ്ഘാടനം നടത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.