കോവളം മുതൽ കാസർകോട് വരെ ദേശീയ ജലപാത 2020 മേയിൽ പൂർത്തിയാകും

കോവളം മുതൽ കാസർകോട് വരെ ദേശീയ ജലപാത 2020 മേയിൽ പൂർത്തിയാകും വർക്കലയിൽ ടണൽ നിർമിക്കും തിരുവനന്തപുരം: കോവളം–കാസർകോട് ദേശീയ ജലപാത 2020 മേയ് മാസത്തോടെ പൂർത്തിയാക്കാൻ കേരള വാട്ടർ വേയ്സ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് ബോർഡി​െൻറ ആദ്യയോഗം തീരുമാനിച്ചു. പദ്ധതി നടപ്പാക്കാൻ രൂപവത്കരിച്ച പ്രത്യേക കമ്പനിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അധ്യക്ഷതവഹിച്ചു. 11 ജില്ലകളിലൂടെ കടന്നുപോകുന്ന ജലപാതക്കുവേണ്ടിയുള്ള സർേവ പ്രവർത്തനങ്ങൾ തുടങ്ങി. സിയാലിനും സംസ്ഥാന സർക്കാറിനും തുല്യ ഓഹരി പങ്കാളിത്തമുള്ള (49 ശതമാനം വീതം) കമ്പനിയാണ് വാട്ടർ വേയ്സ് ഇൻഫ്രാസ്ട്രക്ചേഴ്സ്. രണ്ടു ശതമാനം ഓഹരി മറ്റ് ഏജൻസികൾക്കോ നിക്ഷേപകർക്കോ നൽകും. ജലപാത നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വിവിധ ഏജൻസികൾക്ക് പ്രവൃത്തി വിഭജിച്ചുനൽകാനാണ് തീരുമാനം. പദ്ധതിക്കുവേണ്ടി വർക്കലയിൽ ടണൽ നിർമിക്കണം. ടണൽ നിർമാണം കൊങ്കൺ റെയിൽവേയെ ഏൽപിക്കാനാണ് ആലോചന. നിലവിലുള്ള ജലപാതകൾ ഗതാഗതയോഗ്യമാക്കുകയും പരസ്പരം ബന്ധിപ്പിക്കാൻ പുതിയ കനാലുകൾ നിർമിക്കുകയുമാണ് ചെയ്യുന്നത്. ഗതാഗതത്തിനുവേണ്ടി ഒരുപാട് പാലങ്ങൾ പണിയേണ്ടിവരും. പദ്ധതിക്ക് ആദ്യഘട്ടത്തിൽ 2300 കോടി രൂപ വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. നിലവിൽ ജലസേചനവകുപ്പ് ഏറ്റെടുത്ത കനാൽ ജോലികൾ 2019ൽ പൂർത്തിയാക്കാൻ തീരുമാനിച്ചു. യോഗത്തിൽ ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, സിയാൽ എം.ഡി വി.ജെ. കുര്യൻ, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാൾ, സിയാൽ ജനറൽ മാനേജർ ജോസ് തോമസ്, കമ്പനി സെക്രട്ടറി സജി ജോർജ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.