കണ്ണൂർ: കേരള ഫോക്ലോർ അക്കാദമി 2016ലെ നാടൻ കലാകാരന്മാർക്കുള്ള ഫെലോഷിപ്, അവാർഡ്, കലാപഠന -ഗവേഷണഗ്രന്ഥം, യുവപ്രതിഭാ പുരസ്കാരം എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസിൽ തയാറാക്കുന്ന അപേക്ഷയോടൊപ്പം കലാകാരനാണെന്ന് തെളിയിക്കുന്ന കോർപറേഷൻ, മുനിസിപ്പൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറിെൻറ സാക്ഷ്യപത്രം, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കലാരംഗത്തെ കഴിവുതെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മൂന്നു പാസ്പോർട്ട്സൈസ് ഫോട്ടോ, ഫോൺ നമ്പർ എന്നിവ ഉണ്ടാകണം. ഫെലോഷിപ്പിന് അപേക്ഷിക്കുന്നവർ അക്കാദമിയുടെ അവാർഡ് നേടിയതുസംബന്ധിച്ച വിശദാംശങ്ങൾകൂടി ഹാജരാക്കണം. വ്യക്തികൾക്കും സംഘടനകൾക്കും കലാകാരന്മാരെ നിർദേശിക്കാവുന്നതാണ്. നാടൻകലകളെ ആധാരമാക്കി രചിക്കപ്പെട്ടതും ഉന്നതനിലവാരം പുലർത്തുന്നതുമായ പഠന ഗവേഷണഗ്രന്ഥങ്ങൾക്കാണ് അവാർഡ് നൽകുന്നത്. 2014, 2015, 2016 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങളായിരിക്കും പരിഗണിക്കുക. ഗ്രന്ഥകാരന്മാർക്കും പുസ്തക പ്രസാധകർക്കും പുസ്തകങ്ങൾ പരിഗണനക്ക് സമർപ്പിക്കാം. വായനക്കാർക്കും മികച്ചഗ്രന്ഥങ്ങൾ നിർദേശിക്കാം. അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെ നാലു കോപ്പികളും മൂന്നു പാസ്പോർട്ട്സൈസ് ഫോട്ടോകളും അയക്കണം. ഗ്രന്ഥകാരെൻറ ഫോൺനമ്പറും വിലാസവും പുസ്തകത്തോടൊപ്പം വെക്കണം. അപേക്ഷകൾ നവംബർ 20നകം സെക്രട്ടറി, കേരള ഫോക്ലോർ അക്കാദമി, പി.ഒ. ചിറക്കൽ, കണ്ണൂർ--670011 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0497 -2778090.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.