കണ്ണൂർ: യൂത്ത് കോൺഗ്രസ് കണ്ണൂർ മണ്ഡലം പ്രസിഡൻറിെൻറ ചുമതല യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തിലിന്. ജില്ല പ്രസിഡൻറ് സ്ഥാനത്തുനിന്ന് റിജിൽ മാക്കുറ്റിയെ പുറത്താക്കിയശേഷം ഒഴിഞ്ഞുകിടന്ന സ്ഥാനത്തേക്കാണ് ആലക്കോട് പൊട്ടൻപ്ലാവ് സ്വദേശി ജോഷി കണ്ടത്തിലിന് ചുമതല നൽകിയിരിക്കുന്നത്. കേന്ദ്രസർക്കാർ കശാപ്പ് നിരോധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ സിറ്റിയിൽ റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പരസ്യമായി കാലിയെ അറുത്തിരുന്നു. ദേശീയതലത്തിൽ സംഭവം വിവാദമായതോടെ രാഹുൽ ഗാന്ധി ഇടപെട്ട് റിജിൽ മാക്കുറ്റിയെ കഴിഞ്ഞ ജൂണിൽ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതോടെ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി ഏതാണ്ട് നിശ്ചലാവസ്ഥയിലായിരുന്നു. തുടർന്ന്, അഖിലേന്ത്യാ കമ്മിറ്റി നിർദേശത്തോടെയാണ് ജോഷി കണ്ടത്തിൽ ചുമതലയേൽക്കുന്നത്. യൂത്ത് കോൺഗ്രസ് നടുവിൽ ബൂത്ത് പ്രസിഡൻറ്, ഇരിക്കൂർ മണ്ഡലം പ്രസിഡൻറ്, രണ്ടു ടേമിൽ കണ്ണൂർ ജില്ല സെക്രട്ടറി എന്നിങ്ങനെ സ്ഥാനം വഹിച്ച ജോഷി കണ്ടത്തിൽ കഴിഞ്ഞ സംഘടനാതെരഞ്ഞെടുപ്പിലാണ് സംസ്ഥാന സെക്രട്ടറിയായത്. നടുവിൽ പഞ്ചായത്ത് അംഗമായും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.