പങ്കജാക്ഷൻ ഫൗണ്ടേഷൻ പുരസ്കാരം സുരേഷ് കൂത്തുപറമ്പിന്

മാഹി: തിരുവനന്തപുരം വെള്ളലൂർ (കിളിമാനൂർ) ആസ്ഥാനമായി പ്രവർത്തിക്കുന്ന പങ്കജാക്ഷൻ ഫൗണ്ടേഷ‍​െൻറ പ്രഥമ പുരസ്കാരത്തിന് സുരേഷ് കൂത്തുപറമ്പി​െൻറ 'കാട് പൂത്ത കാലം' എന്ന ചിത്രം അർഹമായി. 10,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ചിത്രകലയിൽ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള സുരേഷ് കൂത്തുപറമ്പ്, ന്യൂ മാഹി മലയാള കലാഗ്രാമം ചിത്രകലാ വിഭാഗം മേധാവി, സംസ്കാര സാഹിതി ജില്ല ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്. കേരള ലളിതകല അക്കാദമി മുൻ വൈസ് ചെയർമാൻ, ഫോക്ലോർ അക്കാദമി മുൻ വൈസ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് 6.30ന് വെള്ളലൂർ വി.യു.പി സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.