ഇരിട്ടി: അയൽവാസിയുടെ പരാതിയിൽ പൊലീസും പഞ്ചായത്ത് ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തുന്നതായി കാക്കയങ്ങാട് തണൽ വീട്ടിൽ പി. സിബി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തെൻറ വീടിനോടുചേർന്ന സെപ്റ്റിക് ടാങ്കിൽനിന്ന് മാലിന്യം വീട്ടുകിണറിൽ എത്തുന്നതായി ആരോപിച്ചാണ് അയൽവാസി പരാതി കൊടുത്തത്. എന്നാൽ, പഞ്ചായത്ത് നിയമപ്രകാരം അകലംപാലിച്ചാണ് സെപ്റ്റിക് ടാങ്ക് നിർമിച്ചതെന്നും അയൽവാസിയുടെ കിണർ ശുദ്ധമാണെന്ന് ആരോഗ്യവകുപ്പിെൻറ പരിശോധനയിൽ ബോധ്യപ്പെട്ടതാണെന്നും സിബി പറഞ്ഞു. റിപ്പോർട്ടിന് വിരുദ്ധമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചയാത്തും പൊലീസും ബോധപൂർവം േദ്രാഹിക്കുകയാണെന്നും അയൽവാസി ഒരു രാഷ്ട്രീയ പാർട്ടിയുടെ സഹായത്തോടെ കാക്കയങ്ങാട് ടൗണിൽ ധർണ നടത്തി തന്നെയും കുടുംബത്തെയും ആക്ഷേപിച്ചുവെന്നും സിബി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.