കേളകം: വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും ബലൂണുകളും മിഠായികളുമായി കുന്നുംമലയും കയറിയെത്തിയ യുവാക്കളെ ചതിരൂർ 110 കോളനിവാസികൾ വരവേറ്റു. പാട്ടുപാടിയും ബലൂൺപൊട്ടിച്ചും കോളനിയിലെ കുട്ടിക്കൂട്ടം ആഹ്ലാദിച്ചു. സോളിഡാരിറ്റി കണ്ണൂർ ടൗൺ യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയാണ് കോളനിവാസികൾക്ക് നവ്യാനുഭവമായത്. സേവനപ്രവർത്തനങ്ങളുടെ ഭാഗമായി 500 ജോടിയിൽപരം വസ്ത്രങ്ങളും 33 കുടുംബങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കളുമായാണ് പ്രവർത്തകർ കോളനിയിലെത്തിയത്. കമ്യൂണിറ്റി ഹാളിൽ ചടങ്ങ് വാർഡ് മെംബർ റൈഹാനത്ത് സുബി ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ഇരിട്ടി ഏരിയ പ്രസിഡൻറ് ടി.പി. തസ്നീം അധ്യക്ഷത വഹിച്ചു. ഉൗരുമൂപ്പൻ ബാലൻ, ജാൻസി ടീച്ചർ, ഷമീർ ഷാൻ, ഷഫീർ ആറളം, നവനീത് കാലിക്കടവ്, ഷക്കീബ് ഉളിയിൽ എന്നിവർ സംസാരിച്ചു. ലത ദേവി, സനിഷ ഗോപി, വിദ്യ എന്നിവർ ഗാനമാലപിച്ചു. സിറാജുൽ ഹസൻ സ്വാഗതവും സ്വാലിഹ് അബ്ദുല്ല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.