പയ്യന്നൂർ: ദേശീയപാത വികസനത്തിെൻറ ഭാഗമായി കുടിയൊഴിക്കപ്പെടുന്ന വ്യാപാരികൾക്ക് ന്യായമായ നഷ്ടപരിഹാരമോ പുനരധിവാസമോ ഉറപ്പാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യന്നൂർ മേഖല കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസിനു മുന്നിൽ ഉപവാസ സമരം നടത്തും. ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യാപകമായി വ്യാപാരികൾ നവംബർ ഒന്നിന് പണിമുടക്കി കടകളടച്ച് സെക്രേട്ടറിയറ്റ് ഉപരോധിക്കുന്നുണ്ട്. ജി.എസ്.ടി അപാകത പരിഹരിക്കുക, വാടക-കുടിയാൻ നിയമത്തിൽ കാലോചിതമായി മാറ്റം വരുത്തുക, ദേശീയപാത വികസനത്തിെൻറ പേരിൽ കുടിയിറക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുക, പ്ലാസ്റ്റിക് നിരോധനത്തിെൻറ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഇതിെൻറ പ്രചാരണാർഥം ഒക്ടോബർ 27, 28 തീയതികളിൽ രണ്ട് വാഹന ജാഥകൾ ജില്ലയിൽ പര്യടനം നടത്തും. ജാഥക്ക് 28ന് 1.30ന് പയ്യന്നൂരിൽ സ്വീകരണം നൽകും. വാർത്തസമ്മേളനത്തിൽ എം.പി. തിലകൻ, കെ. ബാബുരാജ്, വി.യു. ഷെരീഫ്, എം.ടി. സുകുമാരൻ, ടി.വി. കരുണാകരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.