കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടി: അക്കാദമിക് മാസ്​റ്റർ പ്ലാൻ തയാറാക്കുന്നു

പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളുടെ അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കുന്നു. 28ന് എരിപുരം മാടായി കോ-ഓപ്. റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ എസ്.എസ്.എസ്.എ കൺസൾട്ടൻറ് ടി.പി. കലാധരൻ മാസ്റ്റർ പരിശീലനം നൽകുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മണ്ഡലത്തിലെ ൈപ്രമറി അധ്യാപകർ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ, പ്രാധാനാധ്യാപകർ എന്നിവർ പങ്കെടുക്കും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് 57 സ്കൂളുകൾക്ക് ഡിജിറ്റൽ ക്ലാസ് റൂം ഒരുക്കുന്നതിനായി ലാപ്ടോപ്, മൾട്ടിമീഡിയ െപ്രാജക്ടർ, വൈറ്റ്റൈറ്റിങ് ബോർഡ്, യു.എസ്.ബി സ്പീക്കർ, െപ്രാജക്ടർ മൗഡിങ് കിറ്റ്, വി.ജി.എ കേബിൾ, പവർ കോഡ് എന്നിവ വിതരണം ചെയ്തു. നവംബർ മാസത്തോടെ കല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികളാവും. അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനോടനുബന്ധിച്ച് ടി.വി. രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ജ്യോതിശാസ്ത്ര പഠന പരിപാടിയായ 'സെലസ്റ്റിയ 2017' ബഹിരാകാശ വാരാചരണത്തി​െൻറ ഭാഗമായി ജ്യോതിശാസ്ത്ര ക്ലാസ്, വാനനിരീക്ഷണം, സ്പേസ് എക്സിബിഷൻ എന്നീ പരിപാടികൾ 25,26,27,28 തീയതികളിൽ നടക്കും. ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ തിരുവനന്തപുരത്തി​െൻറ സഹകരണത്തോടെ 27,28,29 തീയതികളിൽ മാടായി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്പേസ് എക്സിബിഷൻ നടക്കും. പ്രവേശനം സൗജന്യമായിരിക്കും. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തി​െൻറ സഹകരണത്തോടെ 25ന് ചെറുകുന്ന് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, 26ന് മാട്ടൂൽ എം.യു.പി സ്കൂൾ, 27ന് പിലാത്തറ യു.പി സ്കൂൾ, 28ന് നെരുവമ്പ്രം യു.പി സ്കൂൾ എന്നീ വിദ്യാലയങ്ങളിൽ ജ്യോതിശാസ്ത്ര ക്ലാസും വാന നിരീക്ഷണവും വൈകീട്ട് അഞ്ച് മുതൽ ഒമ്പത് വരെ നടക്കും. പരിപാടികളുടെ ഉദ്ഘാടനം 25ന് അഞ്ചിന് ചെറുകുന്ന് ഗവ. ഗേൾസ് ഹൈസ്കൂളിൽ ടി.വി. രാജേഷ് എം.എൽ.എ നിർവഹിക്കും. മാടായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഐ.എസ്.ആർ.ഒയുടെ മ്യൂസിയം സ്ഥാപിക്കാൻ തീരുമാനമായി. 35 ലക്ഷം രൂപ െചലവ് വരുന്ന പദ്ധതി എം.എൽ.എ ഫണ്ടുപയോഗിച്ചാണ് നടപ്പിലാക്കുന്നത്. മാടായി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഗംഗാധരൻ വെള്ളൂർ, പി. നാരായണൻ കുട്ടി, പി.വി. പ്രസാദ്, ഒ.കെ. രതീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.