ആലക്കോട്: ആലക്കോട് ലിങ്ക് റോഡിലെ ഇന്ദിരഭവൻ കോൺഗ്രസ് ഒാഫിസിനുമുന്നിൽ സ്ഥാപിച്ച നെഹ്റു പ്രതിമക്കുനേരെ അക്രമം നടത്തിയയാൾ പിടിയിൽ. വെള്ളാട് ആശാൻകവല ചെമ്പുവെച്ചമൊട്ടയിലെ കാക്കല്ലിൽ റോയി (45)യാണ് പിടിയിലായത്. ടൗണിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ച മൂന്നര മണിയോടെയാണ് സംഭവം. ടൗണിലെ ഗൂർഖയുടെ പിടിയിലകപ്പെെട്ടങ്കിലും കടന്നുകളയുകയായിരുന്നു. ഗൂർഖ ഇയാളുടെ ഫോേട്ടാ മൊബൈലിൽ പകർത്തിയിരുന്നു. ഉടൻ ആലക്കോട് പൊലീസിൽ വിവരമറിയിച്ചതിനെതുടർന്ന് നടത്തിയ അന്വേഷണത്തിൽ റോയിയെ വീട്ടിൽനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അക്രമത്തിൽ പ്രതിമക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. നാലുദിവസം മുമ്പ് കോൺഗ്രസ് ഒാഫിസിനുമുന്നിൽ സ്ഥാപിച്ച കൊടിമരവും ആരോ തകർത്തിരുന്നു. രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്ക'ത്തിെൻറ പ്രചാരണ ബോർഡുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. മണ്ഡലം പ്രസിഡൻറ് വർഗീസ് പയ്യമ്പള്ളിയുടെ നേതൃത്വത്തിൽ ആലേക്കാട് പൊലീസിൽ പരാതി നൽകി. എസ്.െഎ കെ.ജെ. ബിനോയി, എ.എസ്.െഎ കുഞ്ഞമ്പു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.