കമ്പ്യൂട്ടർ അനുവദിച്ചു

ശ്രീകണ്ഠപുരം: ഏരുവേശ്ശി കെ.കെ.എൻ.എം.എ.യു.പി സ്കൂളിന് സ്മാർട്ട് ക്ലാസ് മുറിയും മൂന്ന് കമ്പ്യൂട്ടറുകളും എം.പി ഫണ്ടിൽനിന്ന് അനുവദിച്ചതായി പി.കെ. ശ്രീമതി എം.പി അറിയിച്ചു. വളെക്കെയിൽ ബസ് സ്കൂട്ടറിലിടിച്ച് ഒരാൾക്ക് പരിക്ക് ശ്രീകണ്ഠപുരം: സംസ്ഥാന പാതയിൽ വളെക്കെയിൽ സ്വകാര്യ ബസ് സ്കൂട്ടറിലും വീട്ടുമതിലിലും ഇടിച്ചു. സ്കൂട്ടർ യാത്രികനായ വളക്കൈയിലെ എം.കെ. കൃഷ്ണൻകുട്ടിയെ (50) പരിക്കുകളോടെ തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് 3.55 ഓടെയായിരുന്നു അപകടം. കണ്ണൂരിൽനിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന പുണർതം ബസ് സ്കൂട്ടറിലിടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ വീട്ടുമതിലിലിടിച്ചാണ് ബസ് നിന്നത്. ബസ് യാത്രക്കാരായ ചിലർക്ക് നിസ്സാര പരിക്കേറ്റു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.