കുട്ടികൾ തുടർച്ചയായി കണ്ണ്​ ചൊറിയുന്നുണ്ടോ...? സൂക്ഷിക്കണം

കണ്ണൂർ: കുട്ടികൾ തുടരെ കണ്ണ് ചൊറിയുന്നുേണ്ടാ, എങ്കിൽ സൂക്ഷിക്കണം, അന്ധതക്ക് കാരണമാകുന്ന കെരാേട്ടാകോൺ എന്ന നേത്രപടലത്തെ ബാധിക്കാൻ സാധ്യതയുള്ള രോഗത്തി​െൻറ കാരണമാവാമിത്. നേത്രരോഗ വിദഗ്ധരുടെ സംഘടനയായ കേരള സൊസൈറ്റി ഒാഫ് ഒഫ്താൽമിക് സർജൻസി​െൻറ സംസ്ഥാനതല സമ്മേളനത്തിൽ ഡോ. ശ്രീനി എടേക്ലാൻ അവതരിപ്പിച്ച പ്രബന്ധത്തിലാണ് അലർജിമൂലമുണ്ടാകുന്ന നേത്രരോഗങ്ങെളക്കുറിച്ചും കുട്ടികളുടെ നേത്രരോഗങ്ങളെക്കുറിച്ചും പരാമർശിച്ചത്. സമൂഹത്തിൽ ആറു മുതൽ 30 ശതമാനംവരെ ആളുകൾക്ക് കണ്ണിനെ ബാധിക്കുന്ന അലർജിയുണ്ടാകാം. കുട്ടികളിൽ ഇത് 30 ശതമാനമാണ്. കൃത്യമായ സമയത്ത് കൃത്യമായ ചികിത്സവേണ്ട രോഗമാണ് കെരാേട്ടാേകാണസ്. കണ്ണിലെ ചൊറിച്ചിലും വെള്ളമൊലിപ്പും കണ്ണിലെ ചുവപ്പുനിറവുമാണിതി​െൻറ ലക്ഷണങ്ങൾ. സന്ധിവാതമുള്ള രോഗികൾക്ക് ഇൗ രോഗം കാരണവും ഇതിനുള്ള ചികിത്സകാരണവും കാഴ്ചവൈകല്യം സംഭവിക്കാമെന്നും സന്ധിവാതമുള്ളവർ കൃത്യമായി നേത്രപരിശോധന നടത്തണമെന്നും ഡോ. വി.കെ. അനുരാധ പറഞ്ഞു. ഗ്ലോക്കോമ രോഗത്തെക്കുറിച്ച് ഡോ. ബിന്ദു എസ്. അജിത്ത്, ലേസർ ചികിത്സാരീതിയെക്കുറിച്ച് ഡോ. യെദുള്ള ഉമേഷ്, നേത്രപടലങ്ങളിൽ വരുന്ന അണുബാധയെക്കുറിച്ച് ഡോ. ലതാ മോഹൻ, ഡോ. സായി കുമാർ, ഡോ. ഗോപാൽ എസ്. പിള്ള, ഡോ. സിമി മനോജ്കുമാർ, ഡോ. സൗമ്യ നമ്പ്യാർ, ഡോ. ലൈലാ മോഹൻ, ഡോ. വി.എ. െജയ്സൺ, ഡോ. അശോക് നടരാജൻ, ഡോ. വി.എസ്. പ്രകാശ്, ഡോ. പി.ടി. ജ്യോതി എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോംട്രസ്റ്റ് കണ്ണാശുപത്രി, െഎ.എം.എ തലശ്ശേരി എന്നിവയുടെ സഹകരണത്തോടെ നടത്തിയ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. തോമസ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഡോ. ശ്രീനി എടേക്ലാൻ അധ്യക്ഷത വഹിച്ചു. കേരളം, കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള ഡോക്ടർമാർ സമ്മേളനത്തിൽ സംബന്ധിച്ചു. സംഘാടകസമിതി കൺവീനർ ഡോ. വനജാ രാഘവൻ സ്വാഗതവും കണ്ണൂർ ഒഫ്താൽമിക് സൊസൈറ്റി പ്രസിഡൻറ് ഡോ. വി.ഒ. മോഹൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.