മംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെ സ്വീകരിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് നടത്തിയ പോര്‍വിളി മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചു. മുന്‍ മന്ത്രിയും മൂഡബിദ്രി എം.എല്‍.എയുമായ അഭയചന്ദ്ര ജയിന്‍, ലെജിസ്ലേറ്റിവ് കൗണ്‍സില്‍ ചീഫ് വിപ്പ് ഐവന്‍ ഡിസൂസ എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പിസം മറനീങ്ങിയത്. മുഖ്യമന്ത്രിയുെടയും ഡിസൂസയുടെയും ഫോട്ടോയുള്‍പ്പെട്ട പ്ലക്കാഡേന്തി ഒരു വിഭാഗവും മുഖ്യമന്ത്രിയുെടയും ജയിനിെൻറയും ഫോട്ടോയുള്‍പ്പെടുത്തിയ പ്ലക്കാഡുമായി മറ്റൊരുവിഭാഗവും നേരത്തെതന്നെ വിമാനത്താവള പരിസരത്ത് ഇടംപിടിച്ചിരുന്നു. മുഖ്യമന്ത്രി വന്നതോടെ അദ്ദേഹത്തിെൻറ അടുത്തെത്തി ഫോട്ടോകളിലും ചാനല്‍ വിഡിയോകളിലും ഉൾപ്പെടാൻ നേതാക്കള്‍ തമ്മില്‍ മത്സരമായി. ജയിന്‍ ഗ്രൂപ്പുകാരനായ യൂത്ത് കോണ്‍ഗ്രസ് ദക്ഷിണ കന്നട ജില്ല പ്രസിഡൻറ് മിഥുന്‍ റൈ മുഖ്യമന്ത്രിയുടെ വളരെ അടുത്തെത്തി. തള്ളിക്കയറാന്‍ ശ്രമിച്ച ഡിസൂസക്കുനേരെ ആക്രോശിച്ച ജയിന്‍ വഴി തടസ്സപ്പെടുത്തി. പിടിച്ചുമാറ്റാനോ ലാത്തിവീശാനോ സാധിക്കാതെ പൊലീസ് ഓഫിസര്‍മാര്‍ വിഷമിക്കുന്നത് കാണാമായിരുന്നു. അഭയചന്ദ്ര ജയിനിെൻറ സിറ്റിങ് സീറ്റായ മൂഡബിദ്രി മണ്ഡലത്തില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഡിസൂസ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.