ആരോപണങ്ങൾ ഉണ്ടായതു​െകാണ്ടുമാത്രം കുറ്റക്കാരനെന്ന്​ പറയാൻ കഴിയില്ല -^കോടിയേരി

ആരോപണങ്ങൾ ഉണ്ടായതുെകാണ്ടുമാത്രം കുറ്റക്കാരനെന്ന് പറയാൻ കഴിയില്ല --കോടിയേരി കാസർകോട്: ആരോപണങ്ങൾ ഉണ്ടായതുെകാണ്ടുമാത്രം ഒരാളെ കുറ്റക്കാരനാണെന്ന് പറയാൻ കഴിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റം സ്ഥിരീകരിക്കുന്ന ആലപ്പുഴ ജില്ല കലക്ടറുടെ റിപ്പോർട്ട് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും സർക്കാർ അത് പഠിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും കാസർകോട് പ്രസ്ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു. സോളാർ കേസ് ആരോപണം മാത്രമാണോ എന്നസംശയം നവംബർ ഒമ്പതിന് നിയമസഭാസമ്മേളനത്തോടെ അവസാനിക്കും. ഉന്നതനേതാക്കള്‍ക്കെതിരെ കേസെടുക്കുമ്പോഴുണ്ടാകുന്ന നിയമപ്രശ്‌നങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനാണ് കേസില്‍ വീണ്ടും നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. രാജസ്ഥാനില്‍ ബി.ജെ.പി സർക്കാർ, മന്ത്രിമാർക്കും ജഡ്ജിമാർക്കും എതിരെ അഴിമതിയാരോപണം സംബന്ധിച്ച പരാതി നൽകാൻ ഭരണകൂടത്തി​െൻറ അനുമതിവേണമെന്ന ഒാർഡിനൻസ് കൊണ്ടുവരുന്നത് മുഖ്യമന്ത്രി വസുന്ധര രാജയെ രക്ഷിക്കാനാണ്. ഗുജറാത്തില്‍ െതരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടിവെച്ച തെരഞ്ഞെടുപ്പ് കമീഷണര്‍ മോദിയുടെ സെക്രട്ടറിയായിരുന്ന ആളാണ്. തമിഴ്നാട്ടിൽ വിജയിയുടെ സിനിമക്കെതിരായ ആർ.എസ്.എസ് നീക്കം അവരുടെ ഫാഷിസ്റ്റ് നിലപാടിന് ഒടുവിലത്തെ ഉദാഹരണമാണെന്നും കോടിയേരി പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡൻറ് ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് പായം സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.