കെ.പി.സി.സി അംഗ പട്ടികയിൽ മാറ്റംവരുത്തും ^എം.എം. ഹസൻ

കെ.പി.സി.സി അംഗ പട്ടികയിൽ മാറ്റംവരുത്തും -എം.എം. ഹസൻ കാസർകോട്: ഹൈകമാൻഡ് ആവശ്യപ്പെട്ടതനുസരിച്ച് കെ.പി.സി.സി അംഗങ്ങളുടെ പട്ടികയിൽ മാറ്റംവരുത്തുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. കാസർകോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ സമർപ്പിച്ച കെ.പി.സി.സി അംഗങ്ങളുടെ പട്ടികയിൽ അപാകതയുണ്ടെന്നും അതിൽ യുവാക്കൾ, പട്ടികജാതി വിഭാഗത്തിൽപെട്ടവർ, വനിതകൾ എന്നിവർക്ക് നൽകിയ പ്രാതിനിധ്യം പോരെന്നും ഹൈകമാൻഡ് അറിയിച്ചു. അത് പരിഹരിക്കാൻ പി.സി.സി തയാറാണ്. ഹൈകമാൻഡ് നിർേദശിച്ചതനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി പട്ടിക സമർപ്പിക്കും. ഇതുസംബന്ധിച്ച് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി സംസാരിച്ചിരുന്നു. മുകുൾ വാസ്നികുമായി കഴിഞ്ഞ രണ്ടു ദിവസമായി ചർച്ച നടത്തി. നിലവിലുള്ള ലിസ്റ്റ് മാറ്റിമറിക്കുകയല്ല, കൂടുതൽ ആളുകളെ കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നതെന്ന് ഹസൻ പറഞ്ഞു. കെ.പി.സി.സി അംഗങ്ങളുടെ പട്ടികയുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്ത് അഭിപ്രായഭിന്നതയുണ്ടെന്ന രീതിയിൽ വരുന്ന വാർത്തകൾ ഭാവനാസൃഷ്ടിയാണെന്നും വി.എം. സുധീര​െൻറ അഭിപ്രായത്തെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്നും ഹസൻ പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.