തോമസ് ​ചാണ്ടിയെ മുഖ്യമ​ന്ത്രിയും കോടിയേരിയും സംരക്ഷിക്കുന്നു ^എം.എം. ഹസൻ

തോമസ് ചാണ്ടിയെ മുഖ്യമന്ത്രിയും കോടിയേരിയും സംരക്ഷിക്കുന്നു -എം.എം. ഹസൻ കാസർകോട്: അഴിമതിക്കാരനായ മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും സംരക്ഷിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. അഴിമതിക്കാരെ സംരക്ഷിക്കുന്നത് അഴിമതിക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കെവ ഹസൻ പറഞ്ഞു. മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനെതിരെ അപവാദം ഉയർന്നപ്പോൾ അദ്ദേഹത്തോട് രാജിവെക്കാൻ ആജ്ഞാപിച്ച മുഖ്യമന്ത്രി തോമസ് ചാണ്ടിയോട് രാജി ആവശ്യപ്പെടുന്നില്ല എന്നത് സംശയമുണ്ടാക്കുന്നു. അധികാരദുർവിനിയോഗമാണ് മന്ത്രി നടത്തിയത്. ഭൂമി കൈയേറിയെന്ന് സംശയാതീതമായി കലക്ടറുടെ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ ഒരു നിമിഷംപോലും അധികാരത്തിൽ തുടരാൻ അദ്ദേഹത്തിന് അവകാശമില്ലെന്ന് ഹസൻ അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.