പെരിങ്ങത്തൂർ: പള്ളിക്കുനിയിലെ പെരുമ്പ പാടശേഖര കമ്മിറ്റി, മാതൃസമിതി എന്നിവയുടെ നേതൃത്വത്തിൽ കൊയ്ത്തുത്സവവും ക്ഷേത്രസമർപ്പണവും നടത്തി. പെരുമ്പ ക്ഷേത്രസമീപത്ത് രണ്ട് ഏക്കറോളം വരുന്ന പാടത്താണ് മാതൃസമിതിയുടെ നേതൃത്വത്തിൽ നെൽകൃഷിയിറക്കിയത്. പി.ഇ. ബാലകൃഷ്ണൻ നമ്പ്യാർ കൊയ്ത്തുത്സവം ഉദ്ഘാടനംചെയ്തു. പാനൂർ നഗരസഭ കൗൺസിലർ ടി.എം. ബാബുരാജ് മാസ്റ്റർ ആദ്യകതിർ ഏറ്റുവാങ്ങി. പി.ടി. രത്‌നാകരൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. കെ. രാമകൃഷ്ണൻ, എം. അനിൽകുമാർ, സി.കെ. പവിത്രൻ, പറമ്പത്ത് ശശി, നാരായണൻ അടിയോടി എന്നിവർ സംസാരിച്ചു. തുടർന്ന് ഘോഷയാത്രയോടെ മാതൃസമിതിയുടെ മേൽനോട്ടത്തിൽ ആദ്യകതിർ പെരുമ്പ ശിവക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.