ബൈക്ക് തകർത്തത് കുടിപ്പകയുടെ ലക്ഷണം -സതീശൻ പാച്ചേനി കണ്ണൂർ: പാലയാട് ലീഗൽ സ്റ്റഡീസ് സെൻററിലെ വിദ്യാർഥിയും കെ.എസ്.യു പ്രവർത്തകനുമായ ജോയലിെൻറ ബൈക്ക് അടിച്ചുതകർത്തത് നീചമായ കുടിപ്പകയാണെന്ന് സതീശൻ പാച്ചേനി പറഞ്ഞു. നേരത്തെ പാലയാട് കാമ്പസിൽ ഉണ്ടായ എസ്.എഫ്.ഐ ആക്രമണത്തിൽ പരിക്കേറ്റുകിടക്കുകയാണ് ജോയൽ. കോളജിെൻറ അടുത്ത് ജോയൽ മുമ്പ് താമസിച്ച റൂമിനടുത്തായിരുന്നു വാഹനം െവച്ചിരുന്നത്. കഴിഞ്ഞദിവസം രാവിലെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ വാഹനം എടുക്കാൻ എത്തിയപ്പോഴാണ് വാഹനം അടിച്ചുതകർത്തതായി കണ്ടത്. പകയും വിദ്വേഷവും അക്രമസ്വഭാവവും കൊണ്ട് നടക്കുന്നവർ മാത്രമേ ഇത്തരം ഹീന പ്രവൃത്തി ചെയ്യുകയുള്ളൂ. ബൈക്ക് തകർത്തതിൽ ജനാധിപത്യവിശ്വാസികളുടെ പ്രതിഷേധം ഉയരേണ്ടതുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ക്രിമിനലിസം അഭ്യസിക്കുന്ന എസ്.എഫ്.ഐക്കാർ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന് ഭീഷണിയാണെന്നും കോടതികൾപോലും വിദ്യാർഥിരാഷ്ട്രീയത്തിനെതിരെ തിരിയുന്നത് എസ്.എഫ്.ഐയുടെ കാടത്തംകൊണ്ടാണെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.