തലശ്ശേരി: കണ്ണൂർ യൂനിവേഴ്സിറ്റിയുടെ പാലയാട് കാമ്പസിൽ എസ്.എഫ്.ഐക്കാരുടെ മർദനത്തിനിരയായ കെ.എസ്.യു പ്രവർത്തകെൻറ ബൈക്ക് അടിച്ചുതകർത്തതായി പരാതി. പാലയാട് സ്കൂൾ ഒാഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം വർഷ എൽഎൽ.ബി വിദ്യാർഥി ഇരിട്ടി സ്വദേശി ജോയൽ വർഗീസിെൻറ (19) മോട്ടോർ ബൈക്കാണ് തകർത്തത്. ജോയൽ വർഗീസ് താമസിച്ചിരുന്ന പാലയാട് ഹോമിയോ ഡിസ്പെൻസറിക്ക് സമീപത്തെ ഗോകുലം വീടിെൻറ മുറ്റത്ത് നിർത്തിയിട്ട കെ.എൽ.58 ജെ 8179 നമ്പർ ബൈക്കാണ് തകർത്തത്. ശനിയാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് ബൈക്ക് അടിച്ചുതകർത്തനിലയിൽ കണ്ടത്. ജോയലിെൻറ സഹോദരനായ നിഖിൽ ജോസഫ് ജോയിയുടെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. ബൈക്ക് തകർത്തസംഭവത്തിൽ 20,000 രൂപയുടെ നഷ്ടമുണ്ടായതായി ജോയൽ വർഗീസ് പറഞ്ഞു. ഒക്ടോബർ 19നാണ് കോളജ് കാമ്പസിൽ കെ.എസ്.യു പ്രവർത്തകരായ ജോയൽ വർഗീസ്, തൃശൂർ സ്വദേശിനി സോഫി ജോസഫ് (19), കാഞ്ഞങ്ങാട് സ്വദേശി ഉനൈസ് (19) എന്നിവർക്ക് മർദനമേറ്റത്. പരിക്കേറ്റ മൂവരും തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബൈക്ക് തകർത്ത സംഭവത്തിൽ ജോയൽ വർഗീസ് ധർമടം പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.