തലശ്ശേരി--മൈസൂരു റെയിൽപാത: രൂപരേഖ തയാറാക്കിയതിന് അഭിനന്ദനം തലശ്ശേരി: തലശ്ശേരി--മൈസൂരു റെയിൽപാതയുടെ വിശദ രൂപരേഖ തയാറാക്കാൻ കൊങ്കൺ റെയിൽേവ കോർപറേഷനെ ചുമതലപ്പെടുത്തിയ കേരളസർക്കാറിനെയും കേരള റെയിൽേവ െഡവലപ്മെൻറ് കോർപറേഷനെയും തലശ്ശേരി റെയിൽേവ ആക്ഷൻ കമ്മിറ്റി അഭിനന്ദിച്ചു. നടപടി വേഗത്തിലാക്കണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ഒക്ടോബർ 28ന് തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ നടത്താനിരുന്ന ഉപവാസം പിൻവലിച്ചതായി ഭാരവാഹികൾ അറിയിച്ചു. പദ്ധതിയുടെ പ്രചാരണാർഥം നവംബറിൽ തലശ്ശേരിയിൽനിന്ന് മൈസൂരുവിലേക്ക് കൂട്ടയോട്ടം സംഘടിപ്പിക്കും. പുതുതായി അനുവദിച്ച കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസിനും തിരുനെൽവേലി-ഗാന്ധിധാം ഹംസഫർ എക്സ്പ്രസിനും തലശ്ശേരിയിൽ സ്റ്റോപ് അനുവദിക്കണമെന്നും ആഴ്ചയിൽ ഒരു ദിവസം മാത്രം സർവിസ് നടത്തുന്ന 16565, 16566 കണ്ണൂർ-ബംഗളൂരു െട്രയിൻ ഒന്നിടവിട്ട ദിവസങ്ങളിലാക്കി രാത്രി 10ന് കണ്ണൂരിൽനിന്ന് പുറപ്പെടുംവിധം സർവിസ് നടത്തണമെന്നും യോഗം റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു. സി.പി. ആലുപ്പികേയി അധ്യക്ഷത വഹിച്ചു. സജീവ് മാണിയത്ത്, ശശികുമാർ കല്ലിഡുംബിൽ, യു.വി. ഖാലിദ്, ടി.വി. സുജിത്കുമാർ, എം. ഗിരീഷ്കുമാർ, കെ. നാരായണൻ, രവി കാര്യാട്ടുപുറം, സി.ടി.കെ. ഹസ്സൻകുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.