പ്രവാചകസന്ദേശങ്ങൾ വർഗീയതക്കെതിര് -വിസ്ഡം ഹദീസ് സെമിനാർ കണ്ണൂർ: വർഗീയതയെ പൂർണമായും നിരാകരിക്കുന്ന സഹിഷ്ണുതയുടെയും സമാധാനത്തിെൻറയും സന്ദേശങ്ങളാണ് പ്രവാചകവചനങ്ങൾ നൽകുന്നതെന്ന് വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ കണ്ണൂരിൽ സംഘടിപ്പിച്ച ജില്ല ഹദീസ് സെമിനാർ അഭിപ്രായപ്പെട്ടു. പ്രവാചകൻ പഠിപ്പിച്ച സാമൂഹികപാഠങ്ങൾ മനസ്സിലാക്കുന്ന ഒരാൾക്കും വർഗീയതയും തീവ്രവാദവും മതത്തിെൻറ പേരിൽ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ ആശയസമരം നടത്താതിരിക്കാനാവില്ല. സമൂഹത്തിെൻറ വിശ്വാസപരവും സാമൂഹികപരവുമായ വിമലീകരണത്തിന് ഹദീസ്പഠനം ഗൗരവമായി നടത്തേണ്ടത് അനിവാര്യമാണ്. ഖുർആനിനെയും ഹദീസിനെയും ഒരുപോലെ കാണാൻ കഴിയാത്തതാണ് മുസ്ലിം സമൂഹം നേരിടുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം. ഹദീസ് സംബന്ധിച്ച് ഗവേഷണങ്ങളും വ്യാപക പഠനങ്ങളും സംഘടിപ്പിക്കാൻ മുസ്ലിം സംഘടനകൾ മുന്നോട്ടുവരണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. സി.എം. സാബിർ നവാസ് ഉദ്ഘാടനംചെയ്തു. വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ജില്ല ചെയർമാൻ അബ്ദുന്നാസർ സ്വലാഹി അധ്യക്ഷതവഹിച്ചു. ഷമീർ മദീനി, ഫദ്ലുൽഹഖ് ഉമരി, ഹാരിസ് ബിൻ സലീം, സി.പി. സലീം, മുജീബുല്ല അൻസാരി തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ടി.പി. മുഹമ്മദ് മദനി ഖുർആൻ മധുരം പരിപാടി അവതരിപ്പിച്ചു. ഐ.എസ്.എം സംസ്ഥാന സെക്രട്ടറി അബ്ദുല്ല ഫാസിൽ, ജില്ല സെക്രട്ടറി എം.കെ. മുഹമ്മദ് ഷബീർ, ജില്ല പ്രസിഡൻറ് പി.കെ. അബ്ദുൽ വാഹിദ്, എം.എസ്.എം ജില്ല പ്രസിഡൻറ് റാഷിദ് സ്വലാഹി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.