ശ്രീകണ്ഠപുരം: ചൂളിയാട് മുൻ വി.ഇ ഓഫിസ് കെട്ടിടം കാടുമൂടി നശിക്കുന്നതിൽ പ്രതിഷേധിച്ച് ചൂളിയാട് മേഖലയിലെ യുവാക്കൾ പ്രതിഷേധമതിൽ തീർത്തു. വർഷങ്ങളായുള്ള ആവശ്യമാണ് ഇവിടെ പ്രാഥമിക ആരോഗ്യകേന്ദ്രമെന്നത്. ഈ കെട്ടിടത്തിൽ അതിനുള്ള സൗകര്യവുമുണ്ട്. കിണറും ചുറ്റുമതിലുമുള്ള സർക്കാർ കെട്ടിടം നശിക്കുമ്പോഴും അധികൃതർ കാണിക്കുന്ന കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ചാണ് യുവജനങ്ങൾ മതിൽ തീർത്തത്. ഇരിക്കൂർ േബ്ലാക്ക് പഞ്ചായത്തിെൻറ കീഴിലുള്ള കെട്ടിടം സംരക്ഷിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രം ആരംഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനവും നൽകി. കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് സി.ടി. അഭിജിത് ഉദ്ഘാടനംചെയ്തു. എം.എസ്.എഫ് മലപ്പട്ടം മണ്ഡലം സെക്രട്ടറി -------ഹാമീം അധ്യക്ഷതവഹിച്ചു. എം.സി. ഹബീബ്, കെ. ശിഹാബ്, കെ. സുബിൻ എന്നിവർ സംസാരിച്ചു. വളക്കൈ- - കൊയ്യം റോഡ് തകർച്ച: കണ്ണുതുറപ്പിക്കൽ സമരം നടത്തി ശ്രീകണ്ഠപുരം: വളക്കൈ- - കൊയ്യം റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ചെങ്ങളായി രാജീവ് ഗാന്ധി ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ വളക്കൈ മുതൽ ചോലക്കുണ്ടം, മദ്റസ ഭാഗം വരെ റോഡിെൻറ കുഴിയടച്ച് അധികാരികളുടെ കണ്ണുതുറപ്പിക്കൽ പ്രതിഷേധസമരം നടത്തി. രാജീവ്ഗാന്ധി ഫൗണ്ടേഷൻ രക്ഷാധികാരി എം. രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ മനോജ് പാറക്കാടി അധ്യക്ഷതവഹിച്ചു. എ.കെ. വാസു, ഇ.വി. പ്രസന്നൻ, ഷാജു കണ്ടമ്പേത്ത്, എൻ.വി. രമേശൻ, ടി.പി. നാരായണൻ, കെ. ജംഷീർ, പി.വി. ജിസൺ തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ മുതൽ ഉച്ചവരെ റോഡിെൻറ വിവിധ ഭാഗങ്ങളിലെ കുഴികളാണ് പ്രവർത്തകർ കല്ലും മണ്ണും നിറച്ച് ഗതാഗതയോഗ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.