ആർ.എസ്.എസ് അജണ്ടകൾ കേരളത്തിൽ നടപ്പാകില്ല- -കോടിയേരി പഴയങ്ങാടി: ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും അജണ്ട നടപ്പാകാത്ത സംസ്ഥാനമാണ് കേരളമെന്ന് സി.പി.എം സംസ്ഥാന െസക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനജാഗ്രത യാത്രക്ക് പഴയങ്ങാടിയിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ധന്മാരുടെ സംസ്ഥാനമാക്കി കേരളത്തെ മാറ്റാമെന്നാണ് വ്യാമോഹിക്കുന്നത്. സി.പി.എമ്മുകാരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് പറഞ്ഞാണ് ഇപ്പോൾ നടക്കുന്നത്. കണ്ണ് ചൂഴ്ന്നെടുക്കാൻ വന്നാൽ വിവരമറിയും. എല്ലാ മതവിഭാഗത്തിൽപെട്ട ജനങ്ങളും സി.പി.എമ്മിൽ പ്രതീക്ഷയർപ്പിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. പി. നാരായണൻ അധ്യക്ഷതവഹിച്ചു. സത്യൻ മോകേരി, കെ.പി. രാജു, എം.പിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.