വ്യാപാരി വ്യവസായി സമിതി കുടുംബസംഗമം

ചെറുപുഴ: വ്യാപാരി വ്യവസായി സമിതി പെരിങ്ങോം ഏരിയ കമ്മിറ്റിയുടെ കുടുംബസംഗമവും അനുമോദനയോഗവും ജില്ല സെക്രട്ടറി വി. ഗോപിനാഥ് ഉദ്ഘാടനംചെയ്തു. എം.വി. ശശി അധ്യക്ഷത വഹിച്ചു. കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡൻറ് പി. ഉഷ, ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുറാണി ജോര്‍ജ്, പെരിങ്ങോം പഞ്ചായത്ത് പ്രസിഡൻറ് പി. നളിനി, എരമംകുറ്റൂര്‍ പഞ്ചായത്ത് പ്രസിഡൻറ് കെ. സത്യഭാമ, സമിതി ജില്ല പ്രസിഡൻറ് ചാക്കോ മുല്ലപ്പള്ളി, ടി.എ. വർഗീസ്, പി.പി. വിജയൻ, കെ.വി. ശശിധരൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികളെ അനുമോദിച്ചു. എ.വി. നാരായണൻ ഉപഹാരം നൽകി. കാവണാൽ നാരായണൻ സ്വാഗതവും കെ. സുഭാഷ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.