പാപ്പിനിശ്ശേരി: കല്യാശ്ശേരി കോലത്തുവയലിൽ പ്രവർത്തിക്കുന്ന സഹകരണ കൺസ്യൂമർ സ്റ്റോറിനും സമീപത്തെ കോലത്തുവയൽ ദേശീയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിനും നേെര സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്റ്റോറിന് പുറത്ത് സൂക്ഷിച്ച ഉപ്പുചാക്കുകൾ നശിപ്പിക്കുകയും ഉപ്പുപൊടികൾ സമീപത്താകെ വിതറുകയുംചെയ്തു. ചില ചാക്കുകൾ വെള്ളത്തിലിട്ടനിലയിലുമാണ്. കൂടാതെ സമീപത്തെ സി.പി.എം -പോഷകസംഘടനകളുടെ കൊടികളും കാണാതായിട്ടുണ്ട്. വായനശാലയുടെ പോർച്ചിൽ സ്ഥാപിച്ച ഇരുമ്പുവേലി തകർത്തു. ഞായറാഴ്ച പുലർച്ചെയാണ് അതിക്രമം നടന്നത്. കണ്ണപുരം പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ വായനശാല അധികൃതരും സഹകരണ സ്റ്റോർ ഭാരവാഹികളും പൊലീസിൽ പരാതിനൽകി. സംഭവത്തിൽ സ്റ്റോർ, വായനശാല ഭാരവാഹികളും സി.പി.എം കല്യാശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റിയും പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.