മലാൻ വേട്ട: അന്വേഷണം പൊലീസിന്​ കൈമാറി

കേളകം: ആറളത്തെ മലാൻവേട്ടയും തോക്ക് കണ്ടെടുത്തതുമായും ബന്ധപ്പെട്ട അന്വേഷണം വനംവകുപ്പ് പൊലീസിന് കൈമാറി. തോക്ക് സംബന്ധിച്ച കാര്യങ്ങള്‍ വനംവകുപ്പിന് അന്വേഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം. മലാനെ വെടിവെച്ച് ഇറച്ചി കടത്തുകയായിരുന്ന നായാട്ട് സംഘത്തിലെ നാലുപേരെ കൊട്ടിയൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പി. വിനുവി​െൻറ നേതൃത്വത്തിലുള്ള വനപാലക സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വേട്ടക്കുപയോഗിച്ച നാടന്‍തോക്കും കണ്ടെടുത്തിരുന്നു. എടപ്പുഴ സ്വദേശികളായ ജോസഫ് മാത്യു എന്ന കുട്ടിച്ചന്‍ (53), ഷിജു ജോര്‍ജ് (38), വിനോദ് ആൻറണി (35), കീഴ്പ്പള്ളി പുതിയങ്ങാടി സ്വദേശി കെ.ജി. ഷൈജു (33) എന്നിവർ ഇപ്പോള്‍ റിമാന്‍ഡിലാണ്. തോക്ക് സംബന്ധിച്ച അന്വേഷണത്തിനായി പൊലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങും. സംഘത്തിലുണ്ടായിരുന്ന പുതിയങ്ങാടി സ്വദേശി മുജീബ് രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുന്നുണ്ട്. മേഖലയില്‍ നായാട്ട് വ്യാപകമാണെന്ന കണ്ടെത്തലിനെതുടർന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.