ഭിന്നശേഷിക്കാരുടെ കായികമേള; ശാന്തിദീപം ചാമ്പ്യന്മാർ

കണ്ണൂർ: അസോസിയേഷൻ ഫോർ ഡിഫറൻറ്ലി ഏബിൾഡ് ഫോർ സ്പോർട്സും കണ്ണൂർ ലയൺസ് ക്ലബും ഡി.എസ്.സി മൈതാനത്ത് നടത്തിയ പാരാലിമ്പിക് കായികമേളയിൽ ചാല ശാന്തിദീപം സ്പെഷൽ സ്കൂൾ ചാമ്പ്യന്മാരായി. 73 പോയൻറ് നേടിയാണ് ശാന്തിദീപം കിരീടം നേടിയത്. മരിയൻ സ​െൻറർ സ്പെഷൽ സ്കൂൾ ബക്കളം 52 പോയൻറുമായി റണ്ണേഴ്സ് അപ്പായി. ശ്രീകണ്ഠപുരം സാൻ ജോർജിയ സ്പെഷൽ സ്കൂൾ മൂന്നാം സ്ഥാനം നേടി. കായികമേള ലയൺസ് ക്ലബ് ഗവർണർ ഡെന്നീസ് തോമസ് ഉദ്ഘാടനംചെയ്തു. ഡി.എസ്.സി കമാൻഡൻറ് അഭയ് ശർമ മുഖ്യാതിഥിയായി. വ്യക്തിഗത ചാമ്പ്യന്മാർ: മിലൻ ജോൺസ് (സബ് ജൂനിയർ ആൺ), ജോസ് ജേക്കബ് (ജൂനിയർ ആൺ), പി.ജെ. ജോബിൻ, ബ്രയാൻ ലബാൻ (സീനിയർ ആൺ), കെ.ഇ. അനാമിക (സബ് ജൂനിയർ പെൺ), വർഷ (ജൂനിയർ പെൺ), സിനി ജോസഫ് (സീനിയർ പെൺ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.