അക്രമം എൽ.ബി.എസിൽ നടക്കുന്ന അഴിമതി മറച്ചുവെക്കാൻ -^എസ്​.എഫ്​.​െഎ

അക്രമം എൽ.ബി.എസിൽ നടക്കുന്ന അഴിമതി മറച്ചുവെക്കാൻ --എസ്.എഫ്.െഎ കാസര്‍കോട്: എൽ.ബി.എസ് കോളജില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത് അഞ്ചു വര്‍ഷമായി കോളജിലെ സാമ്പത്തിക ഇടപാടുകളിലെ വന്‍ അഴിമതി മറച്ചുപിടിക്കാനാണെന്ന് എസ്.എഫ്.െഎ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ലീഗ്--യു.ഡി.എസ്.എഫ് പ്രവര്‍ത്തകരാണ് അക്രമം നടത്തുന്നത്. കോളജില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് അതി​െൻറ മറവില്‍ മുമ്പുണ്ടായ അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തകളെ മുക്കിക്കളയാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എസ്.എഫ്.െഎ ആരോപിച്ചു. കോളജില്‍ കല്യാണമണ്ഡപം, പുതിയ ക്ലാസ് റൂം ബ്ലോക്ക്, രണ്ട് ഗ്രൗണ്ടുകള്‍, ഡിപ്പാര്‍ട്‌മ​െൻറ് ഫണ്ടുകള്‍, ഹോസ്റ്റല്‍ ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ അഴിമതികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. അഞ്ചു വര്‍ഷത്തെ മുഴുവന്‍ ഇടപാടുകളും അന്വേഷിക്കണം. സ്റ്റുഡൻറ്സ് കോ-ഓപറേറ്റിവ് സൊസൈറ്റിയുടെ മറവില്‍ ചിട്ടി ഇടപാടാണ് നടക്കുന്നതെന്നും എസ്.എഫ്.െഎ ആരോപിച്ചു. ബൈലോ തെറ്റായി വ്യാഖ്യാനിച്ച് റിസ്‌ക് ബോണ്ടായി ഉപയോഗിച്ചാണ് ചിട്ടി നടത്തുന്നത്. ഔദ്യോഗിക ഫണ്ടുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. കോളജിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നത് പുറത്തുനിന്നുള്ളവരുടെ ഇടപെടലാണ്. ഇത് അവസാനിപ്പിക്കണം. 23ന് കലക്ടര്‍ വിളിച്ചുചേര്‍ത്ത സമാധാന കമ്മിറ്റി യോഗത്തില്‍ ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എസ്.എഫ്.െഎ നേതാക്കള്‍ പറഞ്ഞു. എസ്.എഫ്.െഎ ജില്ല സെക്രട്ടറി കെ. മഹേഷ്, ജോ. സെക്രട്ടറി ശ്രീജിത്ത് രവീന്ദ്രന്‍, ഭാരവാഹികളായ ഹബീബ് റഹ്മാന്‍, ആല്‍ബിന്‍ മാത്യു, താരിഖ് അസീസ്, പി.എം. അഖില്‍, ഷിബുലാല്‍ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.