അമിത്​ ഷാ ജാഥ നടത്താൻ തെരഞ്ഞെടുത്ത സ്​ഥലം തെറ്റി- ^ഡി. രാജ

അമിത് ഷാ ജാഥ നടത്താൻ തെരഞ്ഞെടുത്ത സ്ഥലം തെറ്റി- -ഡി. രാജ ഉപ്പള: ബി.ജെ.പിയുടെ മുഖ്യമന്ത്രിമാർ ഭരിക്കുന്ന നാട്ടിലെ ജനങ്ങളെ രക്ഷിക്കാനാണ് ആർ.എസ്.എസും ബി.ജെ.പിയും യാത്രകൾ നടത്തേണ്ടതെന്ന് സി.പി.െഎ ദേശീയ സെക്രട്ടറി ഡി. രാജ. ജനങ്ങളെ രക്ഷിക്കാൻ തെരഞ്ഞെടുത്ത സ്ഥലം അബദ്ധമായിപ്പോയി എന്ന് അമിത് ഷാ തിരിച്ചറിയണം. ഗുജറാത്തിൽ ദലിതന് മീശെവച്ച് നടക്കാൻ കഴിയില്ല. ഹരിയാനയിൽ വിവാഹനാളിൽപോലും ദലിതന് കുതിരപ്പുറത്ത് കയറാൻ കഴിയില്ല. മുസ്ലിംകൾക്ക് കന്നുകാലി വളർത്താൻ കഴിയില്ല. കൊന്നുകളയുകയാണ് ചെയ്യുന്നത്. യു.പിയിൽ കുട്ടികൾ ഒാക്സിജൻ കിട്ടാതെ മരിക്കുന്നു. അംബേദ്കർ പ്രതിമയിൽ മാലചാർത്താൻ ദലിതരെ അനുവദിക്കുന്നില്ല. ഇത്തരം പ്രശ്നങ്ങൾ കേരളത്തിലല്ല, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടക്കുന്നതെന്ന് അമിത് ഷാ മനസ്സിലാക്കണം. നല്ല ദിനങ്ങൾ വാഗ്ദാനംചെയ്തത് അദാനിക്കും അംബാനിക്കും കോർപറേറ്റുകൾക്കുമാണ് എന്നാണ് ഇപ്പോൾ മനസ്സിലായത്. ഗവൺമ​െൻറ് ജനങ്ങളെ കൊള്ളയടിക്കുകയാണ്. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമൊപ്പം നില്‍ക്കാതെ മോദിസര്‍ക്കാര്‍ കോർപറേറ്റുകള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. കേരളത്തില്‍ അമിത്ഷായുടെ വിഘടനരാഷ്ട്രീയം നടക്കില്ല. കേന്ദ്രത്തില്‍ ബി.ജെ.പിയുടെ ജനവിരുദ്ധഭരണം ജനങ്ങള്‍ക്ക് മടുത്തുകഴിഞ്ഞു. ദേശീയ താൽപര്യങ്ങള്‍ ബി.ജെ.പി ബലികഴിക്കുകയാണ്. വര്‍ഗീയ ലക്ഷ്യങ്ങളുമായാണ് ബി.ജെ.പി താജ്മഹലിനെ കാണുന്നത്. ചരിത്രസ്മാരകത്തെ അപകീർത്തിപ്പെടുത്തുന്നു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമം എന്തുവിലകൊടുത്തും ചെറുക്കും. കോൺഗ്രസ് എൽ.ഡി.എഫിനെതിരെ യാത്ര നടത്താൻ പോവുകയാണ്. അതിൽ വിവരമുള്ള എ.കെ. ആൻറണിയെ പോലുള്ളവർ നല്ലബുദ്ധി ഉപദേശിക്കണം. ആർ.എസ്.എസിനെ ലക്ഷ്യംെവച്ച് പ്രക്ഷോഭം നടത്താൻ കോൺഗ്രസ് തയാറാകണമെന്ന് രാജ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.