കണ്ണൂർ: വിവിധ കാരണങ്ങളാൽ 1996 ഒക്ടോബർ മുതൽ 2017 മേയ് വരെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് രജിസ്േട്രഷൻ പുതുക്കാൻ സാധിക്കാതെ രജിസ്േട്രഷൻ റദ്ദായവർക്ക് സീനിയോറിറ്റി നിലനിർത്തി പുതുക്കാം. ഒക്ടോബർ 31 വരെയാണ് സമയം. 1997 ജനുവരി ഒന്ന് മുതൽ 2017 ജൂലൈ 31 വരെയുള്ള കാലയളവിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേനയോ നേരിട്ടോ സർക്കാർ, അർധ-സർക്കാർ, പൊതുമേഖല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങുകയും 90 ദിവസത്തിനുളളിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർ, നിശ്ചിതസമയ പരിധികഴിഞ്ഞ് സർട്ടിഫിക്കറ്റ് ചേർത്തതിനാൽ സീനിയോറിറ്റി നഷ്ടമായവർ, ആരോഗ്യ കാരണങ്ങളാലും ഉപരിപഠനാർഥവും എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂർത്തിയാക്കാനാവാതെ ജോലിയിൽനിന്ന് വിടുതൽ ചെയ്ത, രാജിവെച്ചവർ എന്നിവർക്ക് ആനുകൂല്യം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.