വി​ദ്യാ​രം​ഗം ജി​ല്ല സ​ർ​ഗോ​ത്സ​വത്തിന്​ തു​ടക്കം

കണ്ണൂർ: വിദ്യാരംഗം ജില്ല സർഗോത്സവത്തിന് ഡയറ്റിൽ തുടക്കമായി. കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. ധർമടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി. ബേബി സരോജം അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ കെ. പ്രഭാകരൻ, എസ്.എസ്.എ േപ്രാജക്ട് ഓഫിസർ ഡോ. പി.വി. പുരുഷോത്തമൻ, കേരള സാഹിത്യ അക്കാദമി അംഗം ടി.പി. വേണുഗോപാലൻ, കവി വീരാൻകുട്ടി, ഗ്രാമപഞ്ചായത്തംഗം സി.പി. അജിത, ഡി.ഇ.ഒമാരായ ടി.പി. നിർമലദേവി, എൻ. ഗീത, പി.ടി.എ പ്രസിഡൻറ് വി.ജി ബിജു, ജില്ല കോ-ഓഡിനേറ്റർ എം.കെ. വസന്തൻ എന്നിവർ സംസാരിച്ചു. രണ്ടുദിവസത്തെ ശിൽപശാലയിൽ കഥവരമ്പ്, കാവ്യാമൃതം, ചിത്രശാല എന്നിവ നടക്കും. ടി.പി. വേണുഗോപാലൻ, േപ്രമാനന്ദ് ചമ്പാട്, ടി.കെ. ഷാജ്, വീരാൻകുട്ടി, സി.എം. വിനയചന്ദ്രൻ, ഭാസ്കരൻ തിക്കോടി, രമേശൻ രനം, ഹരിദാസ് പുറമേരി, രമേശൻ പൂക്കാട് എന്നിവർ നേതൃത്വം നൽകി. ശനിയാഴ്ച നാടകാഭിനയം, നാടൻപാട്ട്, കവിതാലാപനം, ശിൽപശാലകൾ, നാടകം, കേരള ഫോക്ലോർ അക്കാദമി അവതരിപ്പിക്കുന്ന കുറത്തിയാട്ടം എന്നിവ അരങ്ങേറും. ```
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.